‘ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍’; എം എം ലോറന്‍സിന്റെ ആത്മകഥ, പ്രീബുക്കിങ് ആരംഭിച്ചു
എം എം ലോറന്‍സിന്റെ ആത്മകഥ ‘ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍’ പ്രീബുക്കിങ് ആരംഭിച്ചു. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണം, അടിയന്തിരാവസ്ഥ, മട്ടാഞ്ചേരി വെടിവെയ്പ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിഭാഗിയതകള്‍, തൊഴിലാളി സമരങ്ങള്‍ തുടങ്ങിയ പ്രക്ഷുബ്ദകാലങ്ങളുടെ സാക്ഷിയായും ഭാഗമായും ജീവിച്ച ഒരു മനുഷ്യന്റെ ജീവിത സ്മരണകളാണ് ‘ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍’. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും കോപ്പികൾ പ്രീബുക്ക് ചെയ്യാം
ബ്രിട്ടീഷ്ഭരണത്തിനു കീഴിലെ കൊച്ചി രാജ്യത്തെ തൊഴിലാളി കർഷക മുന്നേറ്റങ്ങളുടെയും അതിനു നേതൃത്വം നൽകിയ ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും ചരിത്രമാണ് എം.എം. ലോറൻസിന്റെ ജീവിതം. കൊച്ചിയിൽ തോട്ടിത്തൊഴിലാളികളെയും തുറമുഖത്തൊഴിലാളികളെയും സംഘടിപ്പിച്ച നേതാവ് എം.എം. ലോറൻസിന്റെ ആത്മകഥ, ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രംകൂടിയാണ്.
Comments are closed.