എം.എം. ഹസന്റെ ആത്മകഥ ‘ഓര്‍മ്മച്ചെപ്പ്’ പ്രകാശനം ചെയ്തു
എം.എം.ഹസന്റെ ആത്മകഥ ‘ഓര്‍മ്മച്ചെപ്പ് ‘ പ്രകാശനം ചെയ്തു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്നും എഴുത്തുകാരൻ ടി. പത്മനാഭന്‍ പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിച്ചു.
വി.ഡി.സതീശന്‍, കെ.സുധാകരന്‍, വി.എം.സുധീരന്‍, രമേശ് ചെന്നിത്തല, കാനം രാജേന്ദ്രന്‍, ജി.സുധാകരന്‍, പി.സി.ചാക്കോ, ഡോ.എം.കെ.മുനീര്‍, കെ.സി.ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജെ.കെ.മേനോന്‍(ഖത്തര്‍), പെരുമ്പടവം ശ്രീധരന്‍, ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, ഡോ.വി.രാജകൃഷ്ണന്‍, പാലോട് രവി , ബി.എസ്.ബാലചന്ദ്രന്‍, ഡോ. എം.ആര്‍.തമ്പാന്‍, എം.എം.ഹസ്സന്‍ എന്നിവര്‍ പങ്കെടുത്തു. കറന്റ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ്സ് നേതാവ് എം എം ഹസ്സന്‍ തന്റെ അര നൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം അനാവരണം ചെയ്യുകയാണ് ‘ഓര്‍മ്മച്ചെപ്പ്’ എന്ന പുസ്തകത്തിലൂടെ. കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്ക് കൂടി ഈ പുസ്തകം കടന്നു ചെല്ലുന്നു.
Comments are closed.