കഥകളും കെട്ടുകഥകളും പുരാവൃത്തങ്ങളും നിറഞ്ഞ വിചിത്രലോകം!
ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’ എന്ന നോവലിന് നേഹ നീലാംബരി എഴുതിയ വായനാനുഭവം
റിവ്യൂകളൊന്നും വായിക്കാതെയാണ് ഓര്‍മ്മച്ചാവിലേക്ക് കയറിയത്. ആലീസ് കേറിയ അത്ഭുതലോകംപോലെ കഥകളുടെ ഒരു വിചിത്രലോകം. കഥകളും കെട്ടുകഥകളും പുരാവൃത്തങ്ങളും നിറഞ്ഞ ഒരു ദേശം. അല്ല. അതൊരു ദേശമല്ല. ദേശത്തിന്റെ രൂപത്തില്‍ പുരാതനമായ മനുഷ്യമനസ്സാണ്. വിഹിതങ്ങളും അവിഹിതങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന മനസ്സ്. യുങ്ങിന്റെ കളക്ടീവ് അണ്‍കോണ്‍ഷ്യസിന്റെ ഭാവസുന്ദരമായ പ്രഹേളിക.
മനുഷ്യചരിത്രത്തിലാകെ ചിതറിക്കിടക്കുന്ന ഭ്രാതൃഹത്യകളെല്ലാം മാതൃമോഹത്തിന്റെ സൂചകപരകായങ്ങളാണെന്ന് എത്ര സൂക്ഷ്മമായാണ് ഓര്‍മ്മച്ചാവ് തൊലിയടര്‍ത്തി വെച്ചിരിക്കുന്നത്! നോവലിലേക്ക് എവിടെനിന്നും പ്രവേശിക്കാം. ഏത് പ്രവേശകവും ഒരു അമ്മയില്‍ നിന്നാകുമെന്നത് കൗതുകമല്ല, ക്രാഫ്റ്റാണ്. നാലീരങ്കാവോ, തള്ളാര്‍കുളമോ, ഇന്നമ്മയോ, ബിയാത്തുമ്മയോ, കന്യാമറിയമോ വഴി വായനക്കാര്‍ക്ക് ഈ കഥയിലേക്ക് കയറാം. സ്വന്തം ഉള്ളിലേക്ക് ഇറങ്ങുകയും ചെയ്യാം. മൊഴിമാറ്റിയാല്‍ മലയാളത്തിന്റെ ശക്തി ലോക മറിയുന്ന മറ്റൊരു സന്ദര്‍ഭമാകും സന്നിഹിതമാവുക. വായിക്കാതിരുന്നാല്‍ വലിയ നഷ്ടമാകുമെന്ന് തറപ്പിച്ച് പറയട്ടെ.
ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.