ഡാന്‍ബ്രൗണിന്‍റെ ‘ഒറിജിന്‍’; പ്രീബുക്കിങ് ആരംഭിച്ചു
വായിച്ചുതീര്‍ത്തിട്ട് മാത്രം താഴെവയ്ക്കാന്‍ പറ്റൂ എന്ന നിലയില്‍ പുസ്തകത്തിലൂടെ വായനക്കാരെ കൊണ്ടുപോകാന്‍ കഴിവുള്ള ജാലവിദ്യക്കാരനാണു അമേരിക്കൻ എഴുത്തുകാരൻ ഡാന്‍ ബ്രൗണ്‍. നിഗൂഢതകളിലൂടെ വായനക്കാരെ ഹരംകൊള്ളിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം ‘ഒറിജിന്‍’ പ്രീബുക്കിങ് ആരംഭിച്ചിരിക്കുന്നു. സുരേഷ് എം ജി യാണ് പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്.
ഡാന്‍ബ്രൗണിന്‍റെ വിഖ്യാതമായ ക്രൈം ത്രില്ലറുകളില്‍ ഒന്നാണ് ഒറിജിന്‍ അഥവാ ഉല്‍പ്പത്തി. ബ്രൗണിന്റെ സൃഷ്ടിയായ പ്രൊഫസർ റോബർട്ട് ലാങ്ങ്ഡൺ പ്രധാന കഥാപാത്രമായി വരുന്ന ക്രൈം ത്രില്ലറുകളുടെ ഭാഗമാണീ പുസ്തകം.
തുടക്കം മുതൽ തന്നെ വായനക്കാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്താനുള്ള കഴിവാണ് ഡാൻ ബ്രൗണിന്റെ എഴുത്തുശൈലിയുടെ സവിശേഷത. അത്യന്താധുനിക സാങ്കേതിക വിദ്യകൾ തന്റെ ക്രൈം ത്രില്ലറുകളുടെ ഭാഗമാക്കി കഥയ്ക്ക് പുതിയ ഭാവങ്ങൾ നൽകുന്നതിൽ ഒരു വിശേഷാൽ നിപുണത ഡാൻ ബ്രൗൺ പ്രകടിപ്പിച്ചിട്ടുണ്ട്. അത് ഈ കഥയിലും കാണാനാകും.
ഗവേഷകൻ എഡ്മണ്ട് കീർഷിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണീ കഥയിൽ ഡാൻ ബ്രൗൺ വായനക്കാരോട് പങ്കുവയ്ക്കുന്നത്.
Comments are closed.