ഒരേ ആത്മാവ് അനവധി ശരീരങ്ങള്‍
ആത്മാവിന് ജനനമോ മരണമോ സംഭവിക്കുന്നില്ല. കാലങ്ങള്‍ക്ക് മുമ്പ് നിലവില്‍ വന്ന ഒന്നല്ലത്, ഇപ്പോള്‍ നിലവില്‍ വന്നുകൊണ്ടിരിക്കുന്ന ഒന്നുമല്ല അത്, ഇനി വരാന്‍ പോകുന്ന ഒന്നുമല്ല അത്. അനശ്വരമായി, എന്നും നിലനില്‍ക്കുന്ന ഒന്നാണ് ആത്മാവ്. ശരീരത്തിനു മരണം സംഭവിക്കുമെങ്കിലും ആത്മാവിനു മരണമില്ല. – ഭഗവത്ഗീത
അനേകം ശരീരങ്ങളിലും ഉണ്ടാകുന്നത് ഒരേയൊരു ആത്മാവാണ്. – പ്ലോട്ടിനസ്
പലപ്പോഴും നമുക്ക് നമ്മുടെ ഭാവി എന്താകുമെന്നതിനെക്കുറിച്ച് ആശങ്കകളുണ്ട്. ജീവിതത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് അറിയാനാകുമായിരുന്നെങ്കില്‍ അതിനനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരാനാകുമല്ലോ. ഇത്തരം ചിന്തകള്‍ മനുഷ്യമനസ്സുകളില്‍ സഹജമാണ്. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കാം എന്ന കാര്യം നമ്മില്‍ ഭൂരിഭാഗം ആളുകള്‍ക്കും അജ്ഞാതമായി നിലനില്‍ക്കുന്നു എന്നതും വാസ്തവമാണ്. ഈ സാഹചര്യത്തിലാണ് ലോകപ്രശസ്ത മനോരോഗ ചികിത്സകനായ ബ്രിയാന്‍ എല്‍. വീസിന്റെ പ്രോഗ്രഷന്‍ തെറാപ്പിക്ക് പ്രാധാന്യമേറുന്നത്.
ഭാവിയിലേക്ക് ഹിപ്‌നോ നിദ്രയിലൂടെ നമ്മുടെ മനസ്സിനെ കടത്തിവിട്ട് വര്‍ത്തമാനകാല ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന പ്രക്രിയയാണ് പ്രോഗ്രഷന്‍ തെറാപ്പി. ഇതിലൂടെ ഭാവി ജന്മങ്ങളും നമുക്ക് ദര്‍ശിക്കാനാവുന്നതാണ്.
നമ്മുടെ പൂര്‍വ്വ ജന്മം വര്‍ത്തമാനകാല ജന്മത്തെയും, വര്‍ത്തമാനകാലജന്മം ഭാവി ജന്മത്തെയും സ്വാധീനിക്കുന്നതാണ്. ഇപ്പോഴത്തെ ജന്മത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം പൂര്‍വജന്മത്തിലെ അനുഭവങ്ങള്‍ മനസ്സിലാക്കി എടുക്കുന്നതുവഴി സാധ്യമെന്ന് അദ്ദേഹം തന്റെ പുസ്തകങ്ങളില്‍ പ്രതിപാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പലരുടെ അനുഭവങ്ങളിലൂടെ കടന്നുപോയി ഭാവി ജന്മത്തില്‍ എന്താകും അവരുടെ ജീവിതത്തില്‍ സംഭവിക്കുകയെന്ന് കണ്ടെത്തുകയാണ് അദ്ദേഹം തന്റെ സേയിം സോള്‍ മെനി ബോഡീസ് എന്ന പുസ്തകത്തിലൂടെ. ഈ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണ് ഒരേ ആത്മാവ്, അനവധി ശരീരങ്ങള്‍.
ജോര്‍ജ്, സമാന്ത, ഈവ്‌ലിന്‍, എമിലി, ഡേവിഡ് തുടങ്ങി പലരുടെയും ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ മനുഷ്യമനസ്സുകളിലെ പലവിധമായ തീവ്രവികാരങ്ങള്‍ അവരുടെ ജീവിതത്തില്‍ എന്തു മാറ്റങ്ങള്‍ വരുത്തുന്നു എന്നും അതുവഴി അവരുടെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കപ്പെടുന്നു എന്നും ഈ പുസ്തകത്തില്‍ അവതരിപ്പിക്കപ്പെടുന്നു. ഭാവി ജീവിതത്തെ കരുപിടിപ്പിക്കാന്‍ ശ്രമിക്കുന്ന എല്ലാവരേയും ആഴത്തില്‍ സ്വാധീനിക്കുന്ന ഒന്നാണ് ഒരേ ആത്മാവ്, അനവധി ശരീരങ്ങള്‍. ഡി സി ബുക്‌സ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ 3-ാമത് പതിപ്പ് വിപണിയിലെത്തി.
പ്രശസ്ത മേനോരോഗവിദഗ്ധനായ ഡോ. ബ്രിയാന്‍ എല്‍. വീസ് ഫ്‌ളോറിഡയിലെ മിയാമിയില്‍ പ്രാക്ടീസ് ചെയ്യുന്നു. അതോടൊപ്പം അന്താരാഷ്ട്ര സെമിനാറുകളും വര്‍ക്‌ഷോപ്പുകളും പരിശീലന പരിപാടികളും നടത്തുന്നു. ത്രൂ ടൈം ഇന്റു ഹീലിങ്, മെനി ലൈവ്‌സ് മെനി മാസ്റ്റര്‍സ്, മെസേജസ് ഫ്രം മാസ്റ്റര്‍സ്, ഒണ്‍ലി ലവ് ആസ് റിയല്‍ എന്നിവയാണ് മറ്റു കൃതികള്‍. മെനി ലൈവ്‌സ് മെനി മാസ്റ്റര്‍സ് നിരവധി ജന്മങ്ങള്‍ അനവധി ഗുരുക്കന്മാര്‍ എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
Comments are closed.