DCBOOKS
Malayalam News Literature Website

ഇടമലയാര്‍ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

എറണാകുളം: കനത്ത മഴയില്‍ നീരൊഴുക്ക് ശക്തമായ സാഹചര്യത്തെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 167 മീറ്റര്‍ ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് കെ.എസ്.ഇ.ബിയുടെ ഡാം സേഫ്റ്റി വിഭാഗം ചീഫ് എഞ്ചിനീയര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. 169 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണശേഷി.

നേരത്തെ 165 മീറ്റര്‍ ജലനിരപ്പ് എത്തിയപ്പോള്‍ ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ശക്തമായ മഴയും നീരൊഴുക്കും കാരണം ഇന്ന് പുലര്‍ച്ചെയോടെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 168.5 മീറ്ററിലേക്ക് ജലനിരപ്പ് ഉയര്‍ന്നാല്‍ അതീവജാഗ്രതാനിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷം ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വരും. അതിനാല്‍ അണക്കെട്ടിന്റെ താഴെയുള്ള ഭാഗങ്ങളില്‍ താമസിക്കുന്നവരും പെരിയാറിന്റെ ഇരുകരകളില്‍ ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Comments are closed.