DCBOOKS
Malayalam News Literature Website

ഒപ്പനത്തെരുവ്: എം പി അനസ് എഴുതിയ കവിത

ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍

ഒപ്പനത്തെരുവ്: എം പി അനസ് എഴുതിയ കവിത

തെരുവില്‍, വട്ടമിട്ടിരുന്ന്
കൈമുട്ടിപ്പാടി,
ഒപ്പന കൂടുന്നു.
കാണികള്‍,
പതിയെപ്പതിയെച്ചേര്‍ന്ന്,
വട്ടം വലുതായി വലുതായി.

വീടും
മൈലാഞ്ചി മുറ്റവും
തലപ്പാവുവേലിയും കടന്ന്,
രാക്കുടുക്കുകള്‍,
സര്‍പ്പറോഡുകള്‍,
ഇളകും ഫലകങ്ങള്‍ കടന്ന്,
ചങ്ങലവട്ടക്കൈകള്‍ മറിഞ്ഞ്,
അവരവര്‍ വര മായ്ച്ച്,
ഒപ്പനയായ് തെരുവിലെല്ലാം.

പുറപ്പെട്ടുപോന്നുള്ളൊരൊ-
പ്പനപ്പാട്ടിനോടെന്താവുമെന്നായ്
നിയമശാലകള്‍?
ഒപ്പന, പിരിച്ചു വിടാനറിയാതെ,
നിന്നുപോയ് നിയമശീലര്‍!

ഒപ്പുകാര്‍
ഒപ്പിയെടുക്കുന്നെല്ലാം,
തിരത്താളമായൊപ്പനത്താളം.
ചായലായും മുറുക്കമായും,
ഒപ്പനയായ് വര്‍ത്തമാനത്തില്‍.

കണ്‍വെന്‍ഷന്‍ സെന്ററുകള്‍,
റെസ്റ്റോറന്റുകള്‍,
മാളുകള്‍, മള്‍ട്ടിപ്ലെക്സുകള്‍,
രാജ്യാന്തരമേളകള്‍,
കവിയരങ്ങുകള്‍.
ഒപ്പനവട്ടങ്ങള്‍,
ഇടമുറുക്കങ്ങള്‍.
തുറക്കാത്ത വാതിലുകള്‍ക്ക്
ഒപ്പനമുട്ടിന്റെ താക്കോല്‍.

പൂര്‍ണ്ണരൂപം 2024 ഡിസംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്‌

 

Comments are closed.