പാട്ടും പറച്ചിലുമായി ഊരാളി ബാന്‍ഡ് സംഘം
പ്രതിരോധങ്ങളുടെ പാട്ടുകാര്‍ കെഎല്‍എഫ് വേദിയില്‍ പ്രതിഷേധങ്ങളുടെ പാട്ടുകള്‍കൊണ്ട് ജനഹൃദയത്തിലിടംനേടി. കേരളത്തിലെ ആയിരക്കണക്കിന് സാഹിത്യസ്‌നേഹികളും കലാപ്രേമികളും ഒത്തുചേര്‍ന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിലേക്കാണ് ഇവര്‍ കൊട്ടും പാട്ടും ആരവുമായെത്തുന്നത്.
എഴുത്തിന്റെയും ചിന്തയുടെയും ലോകത്തില്‍ നിന്ന് പാട്ടിന്റെ അവിസ്മരണീയമായ തീരത്തേക്ക് കാണികളെ കൊണ്ടുവരാന്‍ ഊരാളി ബാന്‍ഡിനു സാധിച്ചു. തീച്ചൂട്ടിന്റെ അകമ്പടിയോടെ വെളിച്ചം പരത്തി ഊരാളി ബാന്‍ഡ് വേദിയിലേക്ക് കടന്നുവന്നു. കാണികളുടെ ആവേശതിമിര്‍പ്പ് കടല്‍തിരകളെ വരെ ഇളക്കിമറിച്ചു. നിരവധി സംഗീതനിശകള്‍ക്കു സാക്ഷിയായ കോഴിക്കോടിന് പുതിയൊരു അനുഭൂതി നല്‍കാന്‍
ഊരാളിക്കു സാധിച്ചു.
ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.
Comments are closed.