DCBOOKS
Malayalam News Literature Website

‘ഉമ്മന്‍ചാണ്ടി: വേട്ടയാടപ്പെട്ട ജീവിതം’; പുസ്തകപ്രകാശനം ഡിസംബര്‍ 25ന്

ഡോ.എം.ആര്‍ തമ്പാന്‍ രചിച്ച ‘ഉമ്മന്‍ചാണ്ടി: വേട്ടയാടപ്പെട്ട ജീവിതം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസംബര്‍ 25 തിങ്കളാഴ്ച രാവിലെ Text11 മണിക്ക് തിരുവനന്തപുരം ജഗതി പുതുപ്പള്ളി ഹൗസില്‍ നടക്കും. എ കെ ആന്റണിയില്‍ നിന്നും മറിയാമ്മ ഉമ്മന്‍ പുസ്തകം സ്വീകരിക്കും. എം എം ഹസ്സന്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. പെരുമ്പടവം ശ്രീധരന്‍, ചാണ്ടി ഉമ്മന്‍ എം എല്‍ എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഡി സി ബുക്‌സ് മുദ്രണമായ കറന്റ് ബുക്‌സാണ് പ്രസാധകര്‍.

ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയജീവിതം വിലയിരുത്തുകയാണ് ‘ഉമ്മന്‍ചാണ്ടി: വേട്ടയാടപ്പെട്ട ജീവിതം’ എന്ന കൃതി. ഇത്രയും ജനകീയനായ ഒരു രാഷ്ട്രീയനേതാവ് കേരളത്തിന്റെ ചരിത്രത്തിൽ അപൂർവ്വമാണ്. എന്നാൽ ആ രാഷ്ട്രീയജീവിതം നിരവധി വിമർശനങ്ങൾക്കും വേട്ടയാടലുകൾക്കും വിധേയമാകുകകൂടി ചെയ്തു. രാഷ്ട്രീയ എതിരാളികൾ എല്ലാ വിഭാഗത്തിലും ഉണ്ടായിരുന്നു. അവർ അവസരമുണ്ടാക്കി അദ്ദേഹത്തെ തരംകിട്ടിയപ്പോഴൊക്കെ വേട്ടയാടി. എന്നിട്ടും അദ്ദേഹം ജനങ്ങളുടെ ഏറ്റവും പ്രിയങ്കരനായ നേതാവായി. ആ ജീവിതകഥ പലരിലൂടെ അവതരിപ്പിക്കുകയാണിവിടെ.

‘ഉമ്മന്‍ചാണ്ടി: വേട്ടയാടപ്പെട്ട ജീവിതം’ വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.