DCBOOKS
Malayalam News Literature Website

ഒ എൻ വി പുരസ്കാരം എം മുകുന്ദനും എം കെ സാനുവിനും

കേരള സർവകലാശാലയുടെ 2021, 2022 വര്ഷങ്ങളിലെ ഒ എൻ വി പുരസ്‌കാരത്തിന് എം മുകുന്ദനും എം കെ സാനുവും അർഹരായി.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇരുവരും മലയാളസാഹിത്യത്തിന് നൽകിയ സമഗ്രമായസംഭാവനകളുടെ വെളിച്ചത്തിലാണ് പുരസ്‌കാരാർഹരായത്.

ഡോ. എസ്. നസീബ് , ആഷാമേനോൻ, ഡോ. സി.ആർ. പ്രസാദ്, ഡോ.സീമ ജെറോം, ഡോ. കെ.എസ്. രവികുമാർ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

 

എം മുകുന്ദന്റെ രചനകൾക്കായി ക്ലിക്ക് ചെയ്യൂ

എം കെ സാനുവിന്റെ രചനകൾക്കായി ക്ലിക്ക് ചെയ്യൂ

 

 

Leave A Reply