ഒഎന്‍വിയുടെ രണ്ടാം ചരമവാര്‍ഷികാചരണം ഫെബ്രുവരി 13ന്
നിസ്സര്‍ഗ്ഗ സുന്ദരമായ കാവ്യങ്ങളും ഭാവാത്മകങ്ങളായ ഗാനങ്ങളാലും മലയാള മനസ്സിനെ അതുവരെ അറിയാത്ത നവോത്മേഷദായകമായ അനുഭൂതിമണ്ഡലങ്ങളിലേക്കും അനുഭവമേഖലകളിലേക്കും ഉയര്‍ത്തിയ കാവ്യാചാര്യന്‍ ഒഎന്‍വി കുറുപ്പ് ഈ ലോകത്തുനിന്നും വിടവാങ്ങിയിട്ട് ഫെബ്രുവരി 13ന് രണ്ടു വര്‍ഷങ്ങള്‍ തികയുകയാണ്. ഈ ആവസരത്തില്‍ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ നേതൃത്തത്തില്‍ ഒന്‍വിയുടെ ചരമവാര്‍ഷികാചരണം നടത്തുകയാണ്. കെ ജയകുമാര്‍ പരിഭാഷപ്പെടുത്തിയ ഒഎന്‍വി കവിതകളുടെ പ്രകാശനം, അനുസ്മരണ പ്രഭാഷണം, നാടകഗാനസന്ധ്യ എന്നീ പരിപാടികളാണ് ഒഎന്‍വിയുടെ ചരമവാര്‍ഷികാചരണത്തോടെ തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
വൈകിട്ട് 6 ന് ആരംഭിക്കുന്ന പരിപാടിയില്‍ ഒഎന്‍വി ഗാനങ്ങളുടെ ആലാപനം ഒഎന്‍വി സ്മൃതിസന്ധ്യ അപര്‍ണ അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മൃതിദിനാചരണം ഉദ്ഘാടനംചെയ്യും. അടൂര്‍ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. കെ ജയകുമാര്‍ പരിഭാഷപ്പെടുത്തിയ ഒഎന്‍വി കവിതകളുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. പ്രൊഫ. വി കാര്‍ത്തികേയന്‍ പുസ്തകം ഏറ്റുവാങ്ങും. കവി വി മധുസൂദനന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
എം എ ബേബി, കെ ജയകുമാര്‍ എന്നിവര്‍ ആശംസകളറിയിക്കും. തുടര്‍ന്ന് ഒഎന്‍വി നാടക ഗാനങ്ങളുടെ അവതരണവും ഉണ്ടാകും.
Comments are closed.