DCBOOKS
Malayalam News Literature Website

ഒഎന്‍വി പുരസ്‌കാരം പ്രതിഭാ റായിക്ക്, യുവ സാഹിത്യ പുരസ്‌കാരം ദുർഗ്ഗാപ്രസാദിന്

ഒൻഎൻവി യുവ സാഹിത്യ പുരസ്കാരം ദുർഗാ പ്രസാദിന്‍റെ 'രാത്രിയിൽ അച്ചാങ്കര' എന്ന കാവ്യസമാഹാരത്തിനാണ്

ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2024 ലെ സാഹിത്യ പുരസ്കാരം  ജ്ഞാനപീഠ ജോതാവും പ്രമുഖ സാഹിത്യകാരിയുമായ പ്രതിഭാ റായിക്ക്. 3 ലക്ഷം രൂപയാണ് സമ്മാനത്തുക. സാഹിത്യലോകത്തെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. ഒഎൻവി യുവ Textസാഹിത്യ പുരസ്കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ദുർഗ്ഗാപ്രസാദിന്‍റെ ‘രാത്രിയിൽ അച്ചാങ്കര’ എന്ന കാവ്യസമാഹാരത്തിനാണ്.  50,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് യുവസാഹിത്യ പുരസ്‌കാരം. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനും പ്രഭാവര്‍മയും മഹാദേവന്‍ തമ്പിയും അംഗങ്ങളുമായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

പ്രശസ്ത ഒറിയ എഴുത്തുകാരിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ പ്രതിഭാ റായിയുടെ കൃതികളിൽ പലതും മിക്ക ഭാരതീയഭാഷകളിലേക്കും ഇംഗ്ലിഷിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ദ്രൗപദി, വനം, മഹാമോഹം, പുണ്യതോയ, മഗ്നമാട്ടി തുടങ്ങിയ കൃതികൾ ഡി സി ബുക്‌സാണ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചത്.

രാത്രിയില്‍ അച്ചാങ്കര, ബലൂണ്‍ രൂപാന്തരണം, പ്രേതശല്യം, വെള്ളത്തിലാശാന്‍, കടല്‍ക്കിനാക്കള്‍, കാണാതായ കിളികള്‍ തുടങ്ങി 44 കവിതകളാണ് ദുര്‍ഗ്ഗാപ്രസാദിന്റെ ‘രാത്രിയില്‍ അച്ചാങ്കര’. ഈ സമാഹാരത്തിലെ കവിതകളിലുത്ഭൂതമാകുന്ന സ്ഥലകാലബോധം മണ്ണിനെയും അനന്തതയെയും തൊട്ടുപോകുന്നതാണ്. സംഘകാലകവിതകളെ ഓര്‍മ്മിപ്പിക്കുമാറ് സ്ഥലകാലങ്ങളും ഋതുക്കളും ജീവിതത്തെയും ഭാഷയെയും കവിയുടെ മനോവ്യാപാരത്തെയും ചുറ്റിച്ചുറ്റി ചലനാത്മകമാവുന്ന/തിണരൂപം പ്രാപിക്കുന്ന കാഴ്ച. മൂര്‍ത്തവും അമൂര്‍ത്തവുമായ ദേശകാലങ്ങളിലൂടെയുള്ള സഞ്ചാരം. ഋഷിയായും ഭ്രാന്തനായും ഊരുതെണ്ടിയായും കവിയുടെ അലച്ചിലുകള്‍. രാത്രിയില്‍ അച്ചാങ്കര ചലനാത്മകതയുടെ ഊര്‍ജ്ജപ്രവാഹമുള്ള കവിതകളുടെ സമാഹാരമാണ്.

ഒഎന്‍വി-യുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രതിഭാ റായിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

ദുർഗ്ഗാപ്രസാദിന്‍റെ ‘രാത്രിയിൽ അച്ചാങ്കര’ ഓൺലൈനായി വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.