DCBOOKS
Malayalam News Literature Website

ഒരു ഗുരു പല കാഴ്ചക്കാര്‍

ഡോ. എം. സഹദേവന്‍

സന്ന്യാസമാര്‍ഗ്ഗം സ്വീകരിച്ച ഗുരു ഹിന്ദുവാെണന്ന് അവകാശെപ്പട്ടിട്ടില്ല. താന്‍ ഒരു വര്‍ഗ്ഗത്തിലും പെടുന്നില്ല എന്ന് ഗുരു ദൃഢമായി പറഞ്ഞതിെന്റ അര്‍ത്ഥം താന്‍ ഒരു തരത്തിലുള്ള വര്‍ഗ്ഗീകരണത്തിലും വിശ്വസിക്കുന്നില്ല എന്നാണ്. വിശ്വസിക്കുന്നവനായിരുന്നുെവങ്കില്‍ ഗുരു സന്ന്യാസിയാകുമായിരുന്നില്ല. ്രബഹ്മജ്ഞാനം നേടി ബ്രഹ്മപദത്തിെലത്തിയ ഒരു മഹാചിന്തകനെ ഹിന്ദുവായി വര്‍ഗ്ഗീകരിക്കാന്‍ ശ്രമിക്കുന്നത് ബൗദ്ധികാന്ധതയും വിഭാഗീയഭ്രാന്തും മൂലമാണ്.

വ്യാഖ്യാനങ്ങളെ ആശ്രയിക്കാതെ ഗുരുപഠിതാവിന് മുമ്പോട്ടുപോകാന്‍ കഴിയില്ല എന്നാണ് എന്റെ അനുഭവം. ആശ്രയിക്കാന്‍ സഹായകരമായ രണ്ടു വ്യാഖ്യാനഗ്രന്ഥങ്ങളാണ് ഡോ. ടി. ഭാസ്‌കരന്റെ ‘ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികളും’ പ്രൊഫ. ജി, ബാലകൃഷ്ണന്‍ നായരുടെ ‘ശ്രീനാരായണ ഗുരുദേവ കൃതികള്‍ സമ്പൂര്‍ണ്ണ വ്യാഖ്യാനവും’. സ്തുത്യര്‍ഹവും ഭാരിച്ചതും ആയ ജോലിയാണ് അവര്‍ നിര്‍വഹിച്ചതെന്നതിന് യാതൊരു സംശയവുമില്ല. എന്നാല്‍ അവരുടെ തര്‍ജ്ജമയും വ്യാഖ്യാനവും കുറ്റമറ്റതാണ് എന്നു പറയാനാവില്ല. ഗുരുവിന്റെ നിലപാടുകളെ അവരുടെ നിലപാടുകളില്‍നിന്ന് നോക്കിക്കണ്ടതിന്റെ കുറവുകള്‍ അവരുടെ കൃത്യങ്ങളില്‍ ഉണ്ടായതായി കാണാം. ഗുരുവിന്റെ നിലപാടുകള്‍ വച്ചുകൊണ്ട് ഗുരുകൃതികളുടെ അര്‍ത്ഥം പറയാന്‍ ചില സന്ദര്‍ഭങ്ങളില്‍ അവര്‍ തയ്യാറാകുന്നില്ല. ഉദാഹരണങ്ങള്‍ ഏറെയുണ്ടെങ്കിലും ചിലതുമാത്രം ഇവിടെ നല്കാം.

ദൈവദശകത്തില്‍ ഗുരു ഇങ്ങനെ എഴുതി:

”ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്ക്‌പോലുള്ളം
നിന്നിലസ്പന്ദമാകണം.”

ടി. ഭാസ്‌കരന്‍ വ്യാഖ്യാനിക്കുന്നതിങ്ങനെ: ഈ ലോകത്തില്‍ ഇന്ദ്രിയങ്ങള്‍കൊണ്ട് അറിയാവുന്ന ഓരോ വസ്തുവും അറിഞ്ഞു കഴിയുമ്പോള്‍ അവയ്ക്ക് നിര്‍വിഷയത്വം സംഭവിക്കും. അപ്പോള്‍ അവ നിശ്ചലമാകുന്നതുപോലെ ഞങ്ങളുടെ ഉള്ളം അങ്ങയില്‍ നിഷ്പന്ദമായി വര്‍ത്തിക്കണം.

ജി. ബാലകൃഷ്ണന്‍ നായര്‍ നല്കുന്ന വ്യാഖ്യാനം ഇങ്ങനെ: ഓരോന്നായി എണ്ണിയെണ്ണി തൊട്ടുകണക്കാക്കാവുന്ന Pachakuthiraകാഴ്ചകള്‍ എല്ലാം മാറിയാല്‍ അവയുടെ കണ്ണായി അഥവാ കാഴ്ചക്കാരനായി നിന്നപോലെ വസ്തു തെളിയും. ഒടുവില്‍ അല്ലയോ ഭഗവാന്‍, അങ്ങനെ സര്‍വ്വ സാക്ഷിയായി വിളങ്ങുന്ന അങ്ങയെ കണ്ടുകൊണ്ടിരിക്കുന്ന ഏകാഗ്രചിത്തവും ചലനം വെടിഞ്ഞ് അങ്ങയില്‍ ഏകീഭവിക്കുമാറാകണം. ദൃശ്യങ്ങളെ എണ്ണിയെണ്ണി മാറ്റണം.

എനിക്കു മനസ്സിലായത് ഇങ്ങനെ: അറിയാവുന്നതിനെയെല്ലാം ഒന്നൊന്നായി വിവേചിച്ച് അടയാളപ്പെടുത്തുന്ന പൊരുള്‍/അറിവ്/ ഒടുങ്ങിയാല്‍, മരണം സംഭവിച്ചാല്‍ നിശ്ചലമാകുന്ന കണ്ണുകള്‍പോലെഉള്ളം/അഹം/അറിവ് നിന്നില്‍/ ആത്മത്തില്‍/ബ്രഹ്മത്തില്‍ അസ്പന്ദമാകണം/നിശ്ചലമാകണം/നീയാകണം. ആത്മം/ അറിവ്/ദൈവംതന്നെയാണ് അഹം, രണ്ടും രണ്ടല്ല ഏക
മാണ് എന്ന അറിവാകണം അഹം. ബോധം അദ്വയമാകണം. ഇതേ ആശയം ആത്മോപദേശശതകത്തില്‍ വിശദീകരിക്കുന്നതിങ്ങനെ:

”അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന ത-
ന്നറിവുമൊരാദിമഹസ്സു
മാത്രമാകും;
വിരളത വിട്ടു വിളങ്ങുമ
മ്മഹത്താ-
മറിവിലമര്‍ന്നതു
മാത്രമായിടേണം.”

അറിവാം ആദിമഹസ്സാണ് എല്ലാം എന്ന അചഞ്ചലമായ അറിവില്‍ എത്തണം എന്ന ആശയമാണ് രണ്ടു ശ്ലോകങ്ങളും വളരെ ലളിതമായി വ്യക്തമാക്കുന്നത്. തത്ത്വമസി, അഹം ബ്രഹ്മാസ്മി, പ്രജ്ഞാനം ബ്രഹ്മ എന്നീ ഉപനിഷദ് വാക്യങ്ങളുടെ അര്‍ത്ഥമാണ് ഗുരു സ്പഷ്ടമാക്കിത്തരുന്നത്. ദൈവദശകത്തില്‍ നാലാമത്തെ ശ്ലോകത്തിലും ഇതേ തത്ത്വം വിശദമാക്കുന്നുണ്ട്. രണ്ടില്ല എന്ന യൗഗിക അവസ്ഥയില്‍ എത്തുമ്പോഴാണ് നിര്‍വൃതി എന്ന് നിര്‍വൃതിപഞ്ചകത്തില്‍ ഗുരു ബോദ്ധ്യപ്പെടുത്തുന്നുണ്ട്. ആ നിര്‍വൃതിയി
ലെത്തണമെന്നാണ് പരമാര്‍ശിച്ച ശ്ലോകത്തിന്റെ അര്‍ത്ഥം.

സ്വാനുഭവഗീതിയിലെ, ശ്ലോകം
”അടിയൊടുമുടി നടുവറെറന്‍-
പിടിയിലൊതുങ്ങാതിരുന്ന
പല പൊരുളും
വടിവാക്കിക്കൊണ്ടന്ന-
ന്നടിയൊടൊന്നിച്ചൊഴിഞ്ഞു
വരുമൊന്നേ” (55)

എന്ന ശ്ലോകം ജി. ബാകൃഷ്ണന്‍ നായര്‍ വ്യാഖ്യാനിക്കുന്നത് ഇങ്ങനെ:

പുറമേ കാണുന്ന പലതും ആദിയോ അന്ത്യമോ മദ്ധ്യമോ തിരിച്ചറിയാന്‍ വയ്യാത്തവിധം എന്റെ അറിവില്‍നിന്നും അകന്നു നിന്നിരുന്നു. എന്നാല്‍ എല്ലാം ബോധസ്വരൂപമാണെന്നു കാണിച്ചുതന്നുകൊണ്ട് അപ്പോഴപ്പോള്‍ അവയുടെ അടിസ്ഥാനമായ അവിദ്യയോടൊപ്പം ഒഴിഞ്ഞുമാറി അവയുടെ സ്ഥാനത്ത് ഒരേ വസ്തുതന്നെ കാണാറായി.

ഞാന്‍ ഇങ്ങനെ മനസ്സിലാക്കുന്നു: ആദിമദ്ധ്യാന്തഭേദമില്ലാതെ ഏകമായി എനിക്ക് ഗ്രാഹ്യമാകാത്തതും അംശങ്ങളാകാതെ മുഴുവനായും പല പല ഭാവാര്‍ത്ഥ രൂപങ്ങളായി അനുസ്യൂതം വന്നുകൊണ്ടേയിരിക്കുന്ന സകലതും ഒന്നു-ഏകമായ ആത്മം/ അറിവുതന്നെയാണ്.

പൂര്‍ണ്ണരൂപം വായിക്കാന്‍ സന്ദര്‍ശിക്കുക

ശ്രീനാരായണഗുരുവിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.