ഏവര്‍ക്കും തിരുവോണാശംസകള്‍
ഐതിഹ്യങ്ങളും കെട്ടുകഥകളും കഴിഞ്ഞുപോയ ഒരു കാലത്തിന്റെ മാത്രം അവശേഷിപ്പുകളല്ല. സമകാലികതയിലും തുടരുന്ന ഒരു ഭാവനാജീവിതം ഏത് മിത്തിനും ഉണ്ട്. അതുകൊണ്ടുതന്നെ അസുരവംശജനായ മാവേലിയുടെ രൂപം വിപരിണാമം സംഭവിച്ചിടത്തു നിന്ന് തിരിച്ചെടുക്കേണ്ടതുണ്ട്. അവമതിക്കപ്പെട്ട മാവേലിയെ പുനർവിഭാവനം ചെയ്യാനുള്ള ശ്രമങ്ങളിൽ ഒന്നാണ് ഈ ചിത്രവും.
ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.- സുധീഷ് കോട്ടേമ്പ്രം
കൊവിഡ് പ്രതിസന്ധിക്കിടെ ഒരു ഓണക്കാലം കൂടി വരവായ്. മലയാളികള്‍ക്ക് ഗൃഹാതുരത്വം തേടിയുള്ള ഒരു യാത്രയാണ് ഓണക്കാലം. സഹജീവികളോടുള്ള സ്‌നേഹം മാത്രം കൈമുതലായവര്‍ക്ക് ഈ ഓണം പ്രതീക്ഷയുടെയും ശുഭാപ്തി വിശ്വാസത്തിന്റെയും കൈത്തിരിനാളമാണ്.
ഏതു വറുതിയുടെ നാളിലും ഓണം ആഘോഷമാക്കുന്ന മലയാളിക്ക് ഇത് വ്യത്യസ്തമായ ഓണക്കാലം. ആഘോഷ പരിപാടികളും യാത്രകളും ഒക്കെയായി ഓണനാളുകളും അവധിക്കാലവും ആഘോഷിച്ചിരുന്ന മലയാളിയുടെ ഇത്തവണത്തെ ഓണം വീടുകളിലൊതുങ്ങും എന്നതാണ് പ്രത്യേകത.കഴിഞ്ഞ രണ്ട് വർഷവും നിനച്ചിരിക്കാതെ വന്ന പ്രളയമാണ് ഓണത്തിന്റെ നിറം കെടുത്തിയതെങ്കിൽ ഇത്തവണ കോവിഡാണ് വില്ലനായത്. എങ്കിലും ഐക്യത്തിന്റെയും ഒത്തൊരുമയുടെയും പുതിയൊരു ലോകത്ത് ആവോളം സന്തോഷിക്കാന്‍ ഇന്ന് നമുക്ക് കഴിയും. ആത്മവിശ്വാസവും ഒരിക്കലും വറ്റാത്ത കാരുണ്യത്തിന്റെ നീരുറവയുമുണ്ടെങ്കില്‍ മനസ്സില്‍ എന്നും മലയാളിക്ക് ഓണം തന്നെ.
ഏവര്‍ക്കും ഡിസി ബുക്‌സിന്റെ പൊന്നോണാശംസകള്‍
Comments are closed.