DCBOOKS
Malayalam News Literature Website

ലോക മാതൃദിനത്തിൽ പ്രമുഖർ പ്രിയവായനക്കാരോട് സംസാരിക്കുന്നു

നാളെ ലോക മാതൃദിനം. വിലമതിക്കാനാകാത്ത മാതൃസ്നേഹത്തിനും കരുതലിനും ആദരം പകരാന്‍ ലോകം ഒന്നിച്ച് ചേരുകയാണ് ഈ ദിനത്തില്‍. ലോക മാതൃദിനത്തിൽ പ്രമുഖർ ഡിസി ബുക്സിലൂടെ പ്രിയവായനക്കാരോട് സംസാരിക്കുന്നു. ട്രാന്‍സ്ജെന്‍ഡര്‍ ബോര്‍ഡംഗവും ആക്റ്റിവിസ്റ്റുമായ ശീതള്‍ ശ്യാം, എഴുത്തുകാരി സി എസ് ചന്ദ്രിക, യുവ എഴുത്തുകാരി ഷെമി എന്നിവർ മാതൃത്വത്തെ കുറിച്ച് പ്രിയവായനക്കാരുമായി സംവദിക്കും. മാതൃദിനം മുന്നിലേക്ക് തരുന്നത് അമ്മമാരുടെ വിവിധ മുഖങ്ങളാണ്.

ഡിസി ബുക്സിന്റെ ഔദ്യോഗിക യൂട്യൂബ് , ഫേസ്ബുക് പേജുകളിലൂടെ പ്രിയവായനക്കാർക്ക് പ്രഭാഷണങ്ങൾ ആസ്വദിക്കാം. അമ്മ എന്ന ബന്ധത്തിന് മറ്റെന്തിനേക്കാളും വിലയുണ്ട് മനുഷ്യ ജീവിതത്തിൽ. കേവലം ഒരു ദിനത്തിൽ ഒതുക്കേണ്ട ഒന്നല്ല മാതൃസ്‌നേഹമെങ്കിലും അത് ഒരു ആഘോഷമാക്കി മാറ്റുകയാണ് ഈ ദിനത്തില്‍ ലോക ജനത. ഈ ആഘോഷവേളകളിൽ  നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് മാതൃത്വവുമായി ബന്ധപ്പെട്ട ഓർമ്മകൾ എന്തൊക്കെയാണെന്നറിയാൻ ഇന്ന് തന്നെ ഡിസി ബുക്സ് യൂട്യൂബ് , ഫേസ്ബുക് പേജുകൾ സബ്സ്ക്രൈബ് ചെയ്യൂ.

 

 

Comments are closed.