DCBOOKS
Malayalam News Literature Website

രുചിമേളങ്ങളുടെ വൈവിധ്യവുമായി ‘OFIR’ ഫുഡ് ഫെസ്റ്റിവല്‍

രുചിമേളങ്ങളുടെ വൈവിധ്യവുമായി ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 8,9,10,11 തീയതികളിലായി കോഴിക്കോട് കടപ്പുറത്ത് ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മൂന്നാം പതിപ്പിനോടനുബന്ധിച്ചാണ് ഫുഡ് ഫെസ്റ്റിവല്‍ ഒരുക്കുന്നത്. സാധാരണ പാചകോത്സവങ്ങളില്‍ നിന്നും വ്യത്യസ്തമായി ടേബിള്‍ ടോപ് എക്‌സിബിഷന്‍, കുക്കറി ഡെമോണ്‍സ്‌ട്രേഷന്‍, പാരമ്പര്യ പാചകരീതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, കള്‍ച്ചറല്‍ ഫെര്‍മോമന്‍സ് എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സാംസ്‌കാരികവൈവിധ്യങ്ങളുടെ കൂട്ടുപിടിച്ച് ഈ പാചകോത്സവം നടത്തുന്നത് OFIR ആണ്.വിവിധ പ്രദേശങ്ങളിലെയും, ഗോത്രങ്ങളിലെയും, സമുദായങ്ങളിലെയും പ്രത്യേക രുചിക്കൂട്ടുകളെ പരിചയപ്പെടുത്തന്ന ഇവര്‍ ആഗ്ലോ ഇന്ത്യന്‍, തിയ്യ, ട്രൈബല്‍സ്, പാര്‍സി, ബോറാസ് തുടങ്ങി മാപ്പിള രുചികള്‍ ഉള്‍പ്പടെയുള്ള തനതുവിഭവങ്ങളെ പരിചയപ്പെടുത്തും. ഒപ്പം കോഴിക്കോടിന്റെ പാരമ്പര്യരുചിക്കൂട്ടുകളെയും പരിചയപ്പെടുത്തും.

വിദേശത്തുള്‍പ്പെടെ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന OFIR കൊച്ചി മുസിരിസ് ബിനാലെയിലും പങ്കെടുത്തിട്ടുണ്ട്.
Read More…

Comments are closed.