DCBOOKS
Malayalam News Literature Website

ഒടിയനിലെ ആദ്യഗാനത്തിന് ആവേശോജ്ജ്വലമായ സ്വീകരണം

ആരാധകര്‍ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ ആദ്യഗാനം പുറത്തിറങ്ങി. പ്രണയഗാനമായി അവതരിപ്പിച്ചിരിക്കുന്ന കൊണ്ടോരാം കൊണ്ടോരാം  എന്നു തുടങ്ങുന്ന ഗാനം  ഒരു നാടോടിപ്പാട്ടിന്റെ ഈണത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് ഈണമിട്ടിരിക്കുന്നത്. സുധീപ് കുമാറും ശ്രേയാ ഘോഷാലും ചേര്‍ന്നാണ്  ഈ ഗാനം ആലപിച്ചിരിക്കുന്നത്.

വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ മോഹന്‍ലാല്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് എത്തുന്നത്. കുട്ടി സ്രാങ്കിന് വേണ്ടി തിരക്കഥ ഒരുക്കിയ ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജ്, സിദ്ധിഖ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വ്വഹിക്കുന്ന മലയാള ചിത്രമാണ് ഒടിയന്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബര്‍ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Comments are closed.