DCBOOKS
Malayalam News Literature Website

ലോക മാനസികാരോഗ്യ ദിനാചരണം: ദ്വിദിന സെമിനാര്‍ ഡോ. കെ. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല മനശാസ്ത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാര്‍ പ്രശസ്ത ന്യൂറോസയന്റിസ്റ്റും എഴുത്തുകാരനുമായ ഡോ. കെ.രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 10ന് രാവിലെ 9.30ന് സര്‍വ്വകലാശാലയിലെ സ്റ്റാറ്റിസ്റ്റിക്‌സ് സെമിനാര്‍ ഹാളിലാണ് പരിപാടി.’ന്യൂറോളജിയെ സംബന്ധിച്ച പുതുതലമുറയുടെ കാഴ്ചപ്പാടും മാറുന്ന ലോകത്തെ മാനസികാരോഗ്യവും’ എന്ന വിഷയത്തിലുള്ള പ്രഭാഷണവും ഇതോടൊപ്പം അദ്ദേഹം നടത്തുന്നുണ്ട്.

ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 10, 11 തീയതികളിലായി ക്വിസ് മത്സരങ്ങള്‍, ഡിബേറ്റ്, എക്‌സിബിഷന്‍ തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

Comments are closed.