ആദ്യദിനം തന്നെ റെക്കോര്‍ഡിട്ട് ബറാക് ഒബാമയുടെ ‘എ പ്രോമിസ്ഡ് ലാൻഡ്’
മുന്‍ യു എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഓര്‍മ്മക്കുറിപ്പുകളായ ‘എ പ്രോമിസ്ഡ് ലാൻഡ്’ എന്ന പുസ്തകത്തിന് വന്‍ വരവേല്‍പ്പ്. ആദ്യ പതിപ്പ് പുറത്തിറങ്ങിയ ദിവസം 8.87 ലക്ഷം കോപ്പികളാണ് വിറ്റുപോയത്. യുഎസിലും കാനഡയിലുമായി പ്രീ ഓര്‍ഡറുകള്‍ ഉള്‍പ്പെടെയാണ് ഇത്രയും കോപ്പികള്‍ വിറ്റഴിഞ്ഞതെന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിനെ ഉദ്ധരിച്ച് സി.എന്‍.എന്‍. റിപ്പോര്‍ട്ടുചെയ്തു. പ്രസിദ്ധീകരിച്ച് ആദ്യ ദിവസം തന്നെ ഒരു പുസ്തകത്തിന്റെ ഇത്രയധികം കോപ്പികള്‍ വിറ്റഴിയുന്നത് ആദ്യമാണെന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് അറിയിച്ചു. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും പുസ്തകം വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്.
രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ പാകിസ്താനിലെ അബോട്ടാബാദില്‍ യുഎസ് സീല്‍ ടീം ഒസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയതുവരെയുള്ള ഓര്‍മകളാണ് ഒബാമ പുസ്‌കത്തില്‍ വിവരിക്കുന്നത്. വ്യക്തി ജീവിതത്തേക്കാള്‍ രാഷ്ട്രീയ നിലപാടുകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് പുസ്തകം. ഇന്ത്യന്‍ നേതാക്കളായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും എംപി രാഹുല്‍ ഗാന്ധിയെയുംകുറിച്ച് പരാമര്‍ശമുണ്ട്.
Comments are closed.