ഒ എൻ വി യുടെ കവിതകൾ ബൃഹദ്സമാഹാരം (രണ്ട് വാല്യങ്ങള്‍); ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ 25% വിലക്കുറവില്‍!
ശുദ്ധസംഗീതത്തിന്റെ, കവിതകളുടെ താളവും ഈരടികളും കേട്ട് ഉണരുകയും ഉറങ്ങുകയും ചെയ്യുന്നവരാണ് ഏറെ ആളുകളും. മനസ്സിനെ മടുപ്പിക്കുന്ന വേദനയിലും, ആഹ്ലാദതിമിര്‍പ്പില്‍ മനസ്സ് തുള്ളിച്ചാടുമ്പോഴും, പ്രണയത്തിന്റെയും വിരഹവേദനയുടെയും അപാരസുഖം നുണയുമ്പോഴുമെല്ലാം നമ്മള്‍ അതിനനുസരിച്ച പാട്ടുകളും കവിതകളും കേള്‍ക്കുകയും വായിക്കുകയും ചെയ്യാറുണ്ട്. ഇവയൊക്കെ പ്രിയകവി ഒ.എന്‍.വിയുടേതാകുമ്പോള്‍ അതിന് ചാരുതയേറെയാണ്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഒ എൻ വി യുടെ കവിതകൾ ബൃഹദ്സമാഹാരം (രണ്ട് വാല്യങ്ങള്‍) പ്രിയവായനക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാം 25% വിലക്കുറവില്‍. ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലാണ് ഈ ഓഫര്‍ ലഭ്യമാക്കിയിരിക്കുന്നത്.
മലയാളിയുടെ ഹൃദയത്തെ തൊട്ടുണര്‍ത്തിയ, നിത്യജീവിതത്തെ സ്വാധീനിച്ച ഒരായിരം ഗാനങ്ങള്‍ സമ്മാനിച്ച നമ്മുടെയെല്ലാം സ്വകാര്യ അഹങ്കാരമായ കവി ഒ.എന്‍.വി.കുറുപ്പിന്‍റെ ‘ഞാനിവിടെ നില്ക്കവേ ഹേ’, ‘സൂര്യ’, ‘നീയെന്റെ വാക്കിന്റെ തിരിയിൽ നി- ന്നെരിയുന്നു!’ ‘നിയെന്റെ വാക്കായി നിന്നെരിയുന്നു!’ ‘മൺവിളക്കുകൾ വിട്ടു പാറിപ്പോം പ്രകാശത്തെ പിൻതുടരുമ്പോൾ കുട്ടിനെനിക്കി പാട്ടാണല്ലോ!’ ‘മർത്തൃത നഷ്ടപ്പെട്ടതെങ്ങെന്നു തിരയുവാൻ കത്തിച്ചുപിടിച്ച കൈവിളക്കുമീപ്പാട്ടല്ലോ!’ ‘കൂട്ടിനുപോരാറുള്ളതെനിക്കീപ്പാട്ടാണല്ലോ? പാട്ടിതെൻ കൂടപ്പിറപ്പാ,ണെന്റെ നിഴലല്ലോ’! തുടങ്ങിയ കവിതകളുടെ സമാഹാരമാണ് ഒ എൻ വി യുടെ കവിതകൾ ബൃഹദ്സമാഹാരം (രണ്ട് വാല്യങ്ങള്‍).
പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.