DCBOOKS
Malayalam News Literature Website

നൂഡിന്‌ ‘എ’ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സെക്‌സി ദുര്‍ഗയോടൊപ്പം കേന്ദ്രസര്‍ക്കാറിന്റെ സദാചാര പൊലീസിങിന് ഇരയാകേണ്ടിവന്ന നൂഡ് എന്ന ചലച്ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. സിബിഎഫ്‌സിയുടെ പ്രത്യേക ജൂറിയാണ ചിത്രം വിലയിരുത്തി ഒരു ഷോട്ട് പോലും മുറിച്ച് നീക്കേണ്ടതില്ല എന്ന തീരുമാനമെടുത്തത്. വിദ്യാ ബാലനാണ് ജൂറി അധ്യക്ഷ.

ചിത്രത്തിന്റെ സംവിധായകന്‍ രവി ജാദവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം കണ്ടതിനുശേഷം ജൂറി അംഗങ്ങള്‍ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരെ പ്രകീര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അഡള്‍ട്ട് ഒണ്‍ലി സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.

Comments are closed.