‘പാലം മറികടന്ന് നിങ്ങള്‍ ഒരു പുതിയ ലോകം തീര്‍ത്തു’: ‘ചുരുളി’യെ പ്രശംസിച്ച് എൻ എസ് മാധവൻ
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ത ചുരുളിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻ എസ് മാധവൻ. ”പാലം മറികടന്ന് നിങ്ങള്‍ ഒരു പുതിയ ലോകം തീര്‍ത്തു. സിനിമയും അതിന് പിന്നിലുള്ള പരിശ്രമങ്ങളും ഇഷ്ടപ്പെട്ടു,”- എൻ എസ് മാധവൻ ട്വിറ്ററില്‍ കുറിച്ചു.
#Churuli is Dantesque. You cross a bridge, and you are in another world. Liked the movie and the effort. pic.twitter.com/jky39MBrJ4
— N.S. Madhavan (@NSMlive) November 20, 2021
ഐഎഫ്എഫ്കെയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. വിനോയ് തോമസിന്റെ കഥയ്ക്ക് അവലംബിത തിരക്കഥയെഴുതിയിരിക്കുന്നത് എസ് ഹരീഷ് ആണ്. ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് പ്രധാനതാരങ്ങൾ. സൗബിൻ ഷാഹിർ, ജാഫർ ഇടുക്കിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്ന മുന്നറിയിപ്പോടെയാണ് ഒടിടിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
എന്‍ എസ് മാധവന്റെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.