ഡി സി ബുക്‌സ് എന്‍.ആര്‍.ഐ ഫെസ്റ്റ് ജനുവരി 11 വരെ
പ്രവാസി മലയാളികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്‌സ് എന്‍.ആര്‍.ഐ ഫെസ്റ്റ് തിരുവല്ലയിൽ. 2025 ജനുവരി 11 വരെ തിരുവല്ല സാല്‍വേഷന്‍ ആര്‍മി കോംപ്ലക്സിലെ ഡി സി ബുക്‌സിലാണ് പുസ്തകോത്സവം നടക്കുന്നത്. ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ശാഖകളില്‍ ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്.
മൂന്ന് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ നാലാമതൊരു പുസ്തകം തികച്ചും സൗജന്യമായി സ്വന്തമാക്കാനുള്ള അവസരം പുസ്തകപ്രേമികൾക്കായി ഒരുക്കിയിട്ടുണ്ട്. കഥ, കവിത, നോവല്‍,യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരം വായനക്കാർക്കായി കാത്തിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 0469- 2631596, 9946109653
Comments are closed.