പാകിസ്ഥാന് പിന്നാലെ പലസ്തീന് നല്‍കിവരുന്ന സഹായങ്ങളും നിര്‍ത്തലാക്കുമെന്ന് ട്രംപ്
പാകിസ്ഥാന് പിന്നാലെ പലസ്തീന് നല്‍കി വരുന്ന സഹായങ്ങളും നിര്‍ത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.
സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും അല്ലാത്ത പക്ഷം അമേരിക്ക നല്‍കി വരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും അടിയന്തിരമായി നിര്‍ത്തിവെക്കുമെന്നുമാണ് ട്രംപ് അറിയിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു യുഎസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്.
പാകിസ്ഥാന് സഹായം നല്‍കിയിരുന്നതു പോലെ മറ്റ് പല രാജ്യങ്ങള്‍ക്കും സഹായം നല്‍കുന്നുണ്ടെന്നും അതിലൊന്നാണ് പലസ്തീനും. എന്നാല്‍ സഹായം ലഭിക്കുന്നതിന്റെ നന്ദി പോലും പലസ്തീനില്ലെന്നും ട്രംപ് പറഞ്ഞു.
ജറുസലം വിഷയത്തിലെ പലസ്തീന്‍ നിലപാടിനെയും ട്രംപ് ട്വീറ്റില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പൂര്‍ണമായും അമേരിക്കന്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്തിന് സഹായങ്ങള്‍ നല്‍കണമെന്നും ട്രംപ് ചോദിച്ചു.
Comments are closed.