ഇനി ലോകത്തെക്കുറിച്ച് പുതുതായി ഭാവന ചെയ്യാം
അരുന്ധതി റോയി
ആസാദി എന്ന വാക്ക് മനസ്സിലേക്കു വന്നപ്പോള്‍ അതുവെച്ച് എന്തെഴുതുവാനാണ് ആദ്യം വിചാരിച്ചിരുന്നതെന്ന് ബ്രിട്ടീഷ് പ്രസാധകനായ സൈമണ്‍ പ്രോസര്‍ എന്നോടു ചോദിച്ചിരുന്നു. ഉത്തരം പറയാന്‍ ഒട്ടും ആലോചിക്കേണ്ടണ്ടി വന്നില്ല. ‘നോവല്‍’. ഞാന്‍ മറുപടി പറഞ്ഞു. ഒരു എഴുത്തുകാരിക്ക് തന്റെ കൃതി എത്രത്തോളം സങ്കീര്‍ണ്ണമാക്കാന്‍ ആഗ്രഹമുണ്ടേണ്ടാ അത്രത്തോളം സങ്കീര്‍ണ്ണമാക്കാനുള്ള സ്വാതന്ത്ര്യമാണ് നോവല്‍ നല്‍കുന്നത്. പല ലോകങ്ങളില്‍ സഞ്ചരിക്കാന്‍, പല ഭാഷകളില്‍, പല സമയങ്ങളില്‍, പല സമൂഹങ്ങളില്‍, പല രാഷ്ട്രീയങ്ങളില്‍ ചുറ്റിക്കറങ്ങാനുള്ള സ്വാതന്ത്ര്യമാണത് എഴുത്തുകാരിക്ക് നല്‍കുന്നത്. ഒരു
നോവലിന് എത്ര വേണമെങ്കിലും സങ്കീര്‍ണ്ണമാകാം, അടരുകളായി നില്‍ക്കാം. എന്നുവച്ച് അത് ക്രമരഹിതമോ കെട്ടഴിഞ്ഞുകിടക്കുന്നതോ ആവണമെന്നുമില്ല. ഉത്തരവാദിത്വത്തോടെയുള്ള സ്വാതന്ത്ര്യമാണ് നോവല്‍ എന്നുമെനിക്കു നല്‍കിയിട്ടുള്ളത് വിലങ്ങുകളില്ലാത്ത, യഥാര്‍ഥമായ സ്വാതന്ത്ര്യം.
ഈ സമാഹാരത്തിലെ ചില ലേഖനങ്ങളെങ്കിലും ഒരു നോവലിസ്റ്റിന്റെ കാഴ്ചപ്പാടിലൂടെ എഴുതിയതാണ്. നോവലിന്റേതു പോലെയുള്ള ഒരു പ്രപഞ്ചവും അതിനകത്ത് സന്നിവേശിക്കപ്പെട്ടിരിക്കുന്നു. ഫിക്ഷന്‍ എങ്ങനെയാണ് വിദൂരലോകങ്ങളെ ബന്ധിപ്പിക്കുന്നതെന്നും ഒരു ലോകമായി അതെങ്ങനെ സ്വയം രൂപാന്തരപ്പെടുന്നുവെന്നുമാണ് മറ്റു ചില ലേഖനങ്ങളില്‍ അന്വേഷിക്കുന്നത്. 2018 നും 2020 നും ഇടയിലുള്ള കാലയളവിലാണ് ഇതിലെ ലേഖനങ്ങളെല്ലാം രചിക്കപ്പെട്ടത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ രണ്ടണ്ടു വര്‍ഷത്തിന് ഒരു ഇരുനൂറു വര്‍ഷത്തിന്റെയെങ്കിലും മതിപ്പുണ്ടണ്ട്.
എന്താണെന്നതിനെക്കുറിച്ച് നാം നമ്മോടു തന്നെ ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടണ്ടിയിരിക്കുന്നു. നമ്മുടെ മുന്നില്‍ സാധ്യതകള്‍ പലതുണ്ടണ്ടാവണമെന്നില്ല. പക്ഷേ, അത് ആരായാതിരിക്കുന്നതിലും അര്‍ഥമില്ല. അതേക്കുറിച്ച് ആലോചിക്കുന്നതിന് നാം കുറച്ചുകൂടി ആഴത്തില്‍ പോകേണ്ടണ്ടി വരുമായിരിക്കും. നാം നമ്മുടെ പ്രകൃതിക്ക് വരുത്തി വച്ച കെടുതികളെക്കുറിച്ചും ആലോചിക്കേണ്ടണ്ടി വരും. സഹജീവികള്‍ തമ്മില്‍ നിലനില്‍ക്കുന്ന അനീതികളെക്കുറിച്ചും ആഴത്തിലുള്ള ബോധ്യമുണ്ടണ്ടാക്കേണ്ടണ്ടി വരും. ഈ സമാഹാരത്തിലെ ഒന്നൊഴികെ എല്ലാ ലേഖനങ്ങളും മഹാമാരി വരുന്നതിന് മുമ്പ് എഴുതിയതാണ്. ഇവിടെ സംഭവിച്ച വലിയ വിള്ളലിനെക്കുറിച്ച് കുറെയൊക്കെ ധാരണയുണ്ടണ്ടാക്കാന്‍ അവ സഹായകമാകും എന്നു പ്രതീക്ഷിക്കാം. അറിയണ്ടാത്ത ഏതോ വിദൂര ലക്ഷ്യസ്ഥാനത്തേക്ക് പറന്നുയരുന്നതിനുവേണ്ടണ്ടി ഭാവനാത്മക റണ്‍വേയില്‍ വിമാനം കാത്തു നില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. ഇതൊരു ചരിത്രനിമിഷംതന്നെയാണ്. ഭാവി ചരിത്രകാരന്മാര്‍ക്ക് അക്കാദമികതാല്‍പര്യമുണ്ടണ്ടാകാനിടയുള്ള ഒരു കാര്യം.
2018 ജൂണില്‍ ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ സാഹിത്യ വിവര്‍ത്തനത്തെക്കുറിച്ച് ഞാന്‍ നടത്തിയ ഡബ്ല്യു. ജി. സെബാള്‍ഡ് പ്രഭാഷണമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആദ്യത്തെ ലേഖനം. ഹിന്ദുസ്ഥാനി എന്നു നാമറിയുന്ന ഭാഷയെ രണ്ട് വ്യത്യസ്ത ഭാഷകളായി വെട്ടിമുറിച്ചതിനെക്കുറിച്ചാണ് പ്രധാനമായും ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
(ആസാദിയുടെ ആമുഖത്തില്‍ നിന്നും)
ആസാദി മലയാള പരിഭാഷ ബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക
ആസാദി വാങ്ങാന്‍ സന്ദര്‍ശിക്കുക
അരുന്ധതി റോയിയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
Comments are closed.