DCBOOKS
Malayalam News Literature Website

അമേരിക്കന്‍ സാഹിത്യകാരനായ മാര്‍ക് ട്വയിന്റെ ജന്മവാര്‍ഷിക ദിനം

പ്രശസ്ത അമേരിക്കന്‍ സാഹിത്യകാരനായ മാര്‍ക് ട്വയിന്‍ 1835 നവംബര്‍ 30നാണ് ജനിച്ചത്. സാമുവെല്‍ ലാങ്്ഹോണ്‍ ക്ലെമെന്‍സ് എന്നായിരുന്നു യഥാര്‍ത്ഥ നാമം. എഴുത്തുകാരന്‍ ആവുന്നതിനു മുന്‍പ് മിസ്സൗറി നദിയിലെ ഒരു ബോട്ട് ഡ്രൈവറായും പത്രപ്രവര്‍ത്തകനും ആക്ഷേപഹാസ്യകാരനും അധ്യാപകനുമായി മാര്‍ക് ട്വയിന്‍ പ്രവര്‍ത്തിച്ചു.

മാര്‍ക് ട്വയിന്‍ ആദ്യം പ്രസിദ്ധീകരിച്ച ചെറുകഥ 1867ല്‍ ദി സെലെബ്രേറ്റഡ് ജമ്പിങ്ങ് ഫ്രോഗ് ഓഫ് കാലവെറാസ് കണ്ട്രി എന്ന കഥയായിരുന്നു. ട്വയിന്റെ ഏറ്റവും പ്രശസ്തമായ രണ്ടു കൃതികള്‍ അഡ്വെഞ്ചെര്‍സ് ഓഫ് ഹക്കിള്‍ബെറി ഫിന്‍, ദി അഡ്വെഞ്ചെര്‍സ് ഓഫ് റ്റോം സായര്‍ എന്നിവയാണ്.

ദി പ്രിന്‍സ് ആന്റ് ദി പോപര്‍ (1882), എ കണക്ടിക്കട്ട് യാങ്കി ഇന്‍ കിങ്ങ് ആര്‍തര്‍സ് കോര്‍ട്ട് (1889) എന്നിവയായിരുന്നു അദ്ദേഹത്തിന്റെ മറ്റ് പുസ്തകങ്ങള്‍. കഥാപാത്രങ്ങളിലൂടെ അമേരിക്കന്‍ ജീവിതത്തിന്റെ യഥാര്‍ത്ഥ ചിത്രം വരച്ചിട്ട അദ്ദേഹം 1910 ഏപ്രില്‍ 21ന് അന്തരിച്ചു.

 

Comments are closed.