DCBOOKS
Malayalam News Literature Website

നൂറനാട് ഹനീഫ് നോവല്‍ പുരസ്‌കാരം കെ എന്‍ പ്രശാന്തിന്

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘പൊനം’ എന്ന നോവലിനാണ് അംഗീകാരം

ഈ വര്‍ഷത്തെ നൂറനാട് ഹനീഫ് നോവല്‍ പുരസ്‌കാരം കെ എന്‍ പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിന്. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 5ന് നടക്കുന്ന നൂറനാട് ഹനീഫ് അനുസ്മരണ ചടങ്ങില്‍ വെച്ച് സി വി ബാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.

ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എൻ. പ്രശാന്ത്. തീർച്ചയായും നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിലൊന്നാണ് പൊനം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.