സ്പർശനവും താപനിലയും ശരീരം തിരിച്ചറിയുന്നത് എങ്ങനെ? വൈദ്യശാസ്ത്ര നൊബേൽ സമ്മാനം ഡേവിഡ് ജൂലിയസും ആര്‍ഡേം പടാപുടെയ്‌നും
2021 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഡേവിഡ് ജൂലിയസും ആര്‍ഡേം പടാപുടെയ്‌നും പങ്കിട്ടു. താപനില, സ്പര്‍ശനം എന്നിവ ശരീരം തിരിച്ചറിയുന്നതിനെ കുറിച്ച് നടത്തിയ പഠനത്തിനാണ് ഇരുവര്‍ക്കും പുരസ്‌കാരം ലഭിച്ചത്.
സൂര്യന്റെ ചൂട് അല്ലെങ്കിൽ പ്രിയപ്പെട്ട ഒരാളുടെ ആലിംഗനം നമ്മുടെ ശരീരത്തിന് എങ്ങനെ അനുഭവപ്പെടുന്നുവെന്നാണ് ഇവർ ഗവേഷണത്തിലൂടെ കണ്ടെത്തിയത്. നമ്മുടെ ശരീരം നാഡീവ്യവസ്ഥയിലെ ശാരീരിക സംവേദനങ്ങളെ വൈദ്യുത സന്ദേശങ്ങളാക്കി മാറ്റുന്നതെങ്ങനെയെന്നാണ് ഡേവിഡ് ജൂലിയസും ആര്‍ഡേം പടാപുടെയ്‌നു പഠിച്ചത്. ഇവരുടെ കണ്ടെത്തലുകൾ വേദനയെ ഫലപ്രദമായി ചികിത്സിക്കുന്നതിനുള്ള പുതിയ വഴികളിലേക്ക് ശാസ്ത്രലോകത്തിന് കടന്നു വരാൻ അവസരമൊരുക്കും.
Comments are closed.