DCBOOKS
Malayalam News Literature Website

വൈദ്യശാസ്ത്ര നൊബേല്‍ ജയിംസ് പി. അലിസോണിനും ടസുകു ഹോന്‍ജോയ്ക്കും

സ്‌റ്റോക് ഹോം: വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കാന്‍സര്‍ തെറാപ്പിയിലെ ഗവേഷണത്തിന് ജയിംസ് പി അലിസോണ്‍, ടസുകു ഹോന്‍ജോ എന്നിവര്‍ക്കാണ് പുരസ്‌കാരം. കാന്‍സറിനെ പ്രതിരോധിക്കുന്ന കോശങ്ങളിലെ നിര്‍ണ്ണായക പ്രോട്ടീന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാണ് ഹോന്‍ജോയ്ക്ക് പുരസ്‌കാരം. കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കും വിധം പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തില്‍ അലിസോണും ഇതോടൊപ്പം പുരസ്‌കാരത്തിന് അര്‍ഹനായി.

അമേരിക്കയിലെ ഹൂസ്റ്റണില്‍ ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടറാണ് ജയിംസ് പി. അലിസണ്‍. ടെക്‌സാസ് യൂണിവേഴ്‌സിറ്റിലെ ഇമ്മ്യൂണോതെറാപ്പി പ്ലാറ്റ്‌ഫോമിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണദ്ദേഹം. ടസുകു ഹോന്‍ജോ ജപ്പാനിലെ ക്യോട്ടോ സര്‍വ്വകലാശാലയിലെ പ്രൊഫസറും ആരോഗ്യവിദഗ്ധനുമാണ്.

Comments are closed.