സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ആനി എര്‍ണോയ്ക്ക്
ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ഫ്രഞ്ച് എഴുത്തുകാരിയായ ആനി എര്‍ണോയ്ക്ക്. സ്വർണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറും അടങ്ങുന്നതാണ് പുരസ്കാരം. വ്യക്തിപരമായ ഓര്‍മ്മയുടെ ധീരതയോടെയും സൂക്ഷമമായുമുള്ള ആവിഷ്‌കാരങ്ങളാണ് എര്‍ണോയുടെ കൃതികളെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.
BREAKING NEWS:
The 2022 #NobelPrize in Literature is awarded to the French author Annie Ernaux “for the courage and clinical acuity with which she uncovers the roots, estrangements and collective restraints of personal memory.” pic.twitter.com/D9yAvki1LL— The Nobel Prize (@NobelPrize) October 6, 2022
ലെസ് ആർമോയേഴ്സ് വൈഡ്സ് (ക്ലീൻഡ് ഔട്ട്) എന്ന ആത്മകഥാപരമായ നോവലിലൂടെയാണ് എര്‍ണോ തന്റെ സാഹിത്യ ജീവിതം തുടങ്ങിയത്.
എ വുമൺസ് സ്റ്റോറി, എ മാൻസ് പ്ലേസ്, സിമ്പിൾ പാഷൻ എന്നിവ ന്യൂയോർക്ക് ടൈംസിന്റെ ശ്രദ്ധേയമായ പുസ്തകങ്ങളായി അംഗീകരിക്കപ്പെട്ടു. കൂടാതെ എ വുമൺസ് സ്റ്റോറി ലോസ് ആഞ്ചലസ് ടൈംസ് ബുക്കർ പ്രൈസ് പുരസ്കാര പട്ടികയിലുൾപ്പെട്ടു.
ജോണ്‍ ഫോസ്സെ, കോര്‍മാക് മക് കാര്‍ത്തേ, ഗാരിയേല്‍ ലട്സ്, തോമസ് പന്‍ചോണ്‍, ഡോണ്‍ ഡെലിലോ, ജമൈക്ക കിന്‍കെയ്ഡ്, സ്റ്റീഫന്‍ കിങ്, കോള്‍സണ്‍ വൈറ്റ്ഹെഡ്, എഡ്മണ്ട് വൈറ്റ്, ജോയ്സ് കരോള്‍ ഒയേറ്റ്സ്, മാര്‍ത്ത നുസ്സബാം, രോബര്‍ച് കൂവര്‍, വെന്‍ഡല്‍ ബെറി, വില്യം ടി. വോള്‍മാന്‍, ചാള്‍സ് സിമിക്, മെരിലിന്‍ റോബിന്‍സണ്‍, എഡ്വിഡ്ജ് ഡാന്റികാറ്റ്, ലാസ്ലോ ക്രസാന്‍ഹോര്‍ക്കി, കൊ യുന്‍, സാങ് യാന്‍, കാന്‍യു, യു ഹവ , സ്യൂ വികോംബ്, അഡോണിസ്സില്‍ ,എഡ്വിഡ്ജ് ഡാന്റികാസ്റ്റ്, ഷഹര്‍നുഷ് പാര്‍സ്പുര്‍, സലിം ബറാക്കാത്ത്, ബോറിസ് ഡയപ്, സെസാര്‍ ഐറ തുടങ്ങിയ പേരുകളാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി നൊബേൽ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്.
Comments are closed.