DCBOOKS
Malayalam News Literature Website

സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പോള്‍ ആര്‍ മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണും

Nobel Prize 2020 in Economics
Nobel Prize 2020 in Economics

സ്‌റ്റോക്ക് ഹോം: 2020 സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന്
അമേരിക്കന്‍ സാമ്പത്തിക വിദഗ്ധരായ പോള്‍ ആര്‍ മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണും അര്‍ഹരായി. ഓക്ഷന്‍ തിയറിയിലെ പരിഷ്‌കാരങ്ങളും പുതിയ ഓക്ഷന്‍ ഫോര്‍മാറ്റിലെ കണ്ടുപിടിത്തവുമാണ് നൊബേലിന് അര്‍ഹരാക്കിയത്. ലേല നടപടികളിലെ പുതകിയ രീതികള്‍ ലോകമെങ്ങും വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും പ്രയോജനപ്പെട്ടെന്ന് പുരസ്‌കാര കമ്മിറ്റി വിലയിരുത്തി.

‘ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി സാമ്പത്തിക ശാസ്ത്രത്തിനുള്ള 2020 ലെ സ്വെറിജസ് റിക്‌സ്ബാങ്ക് സമ്മാനം പോള്‍ ആര്‍. മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണിനും നല്‍കുന്നു. ലേല സിദ്ധാന്തത്തിനും പുതിയ ലേല ഫോര്‍മാറ്റുകളുടെ കണ്ടുപിടുത്തങ്ങള്‍ക്കുമാണ് പുരസ്‌കാരം, ‘ നൊബേല്‍ പുരസ്‌കാര സമിതി ട്വിറ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ സ്വന്തമാക്കിയത് ഇന്ത്യന്‍ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രഞ്ജനായ അഭിജിത് മുഖര്‍ജി, എസ്‌തേര്‍ ഡുഫ്‌ലോ, മൈക്കല്‍ ക്രെമര്‍ എന്നിവരായിരുന്നു. സ്വര്‍ണമേഡലും 1.1 ദശലക്ഷ യുഎസ് ഡോളറാണ് പുരസ്‌കാര തുക. നോര്‍വേയിലെ ഓസ്ലോയില്‍ നടക്കുന്ന ആല്‍ഫ്രെഡ് നൊബേലിന്റെ ചരമവാര്‍ഷികത്തിലായിരിക്കും പുരസ്‌കാരം സമ്മാനിക്കുക. ഡിസംബര്‍ 10നാണ് ചടങ്ങ്.

Comments are closed.