വി.എസ് നെയ്‌പോളിന് ആദരാഞ്ജലികള്‍
ഇന്നലെ അന്തരിച്ച നൊബേല്‍ സമ്മാന പുരസ്‌കാരജേതാവും ഇന്ത്യന്‍ വംശജനുമായ വിഖ്യാത എഴുത്തുകാരന്‍ വി.എസ് നെയ്‌പോളിന് (85)ആദരാഞ്ജലികള്‍. ഞായറാഴ്ച ലണ്ടനിലെ വസതിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കുടുംബാംഗങ്ങളാണ് മരണവിവരം പുറത്തുവിട്ടത്.
1932 ഓഗസ്റ്റ് 17-ന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ ചഗ്‌വാനാസിലായിരുന്നു നെയ്‌പോളിന്റെ ജനനം. 1957-ല്‍ ആദ്യനോവലായ ദ മിസ്റ്റിസ് മെസ്സര്‍ പ്രസിദ്ധീകരിച്ചു. മുപ്പതിലധികം കൃതികള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ എ ബൈന്‍ഡ് ഇന്‍ ദി റിവര്‍, എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ് എന്നീ കൃതികള്‍ ഏറെ പ്രശസ്തമാണ്. കൊളോണിയലിസത്തിന്റെ കറുത്ത അധ്യായങ്ങള്‍ പരാമര്‍ശവിധേയമാകുന്ന അദ്ദേഹത്തിന്റൈ കൃതികള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.
2001-ലാണ് സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് വി.എസ് നെയ്‌പോളിന് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. 1971-ല്‍ ബുക്കര്‍ സമ്മാനം, 1983-ല്‍ ജെറുസലേം പുരസ്‌കാരം, 1993-ല്‍ ഡേവിഡ് കോഹെന്‍ ബ്രിട്ടീഷ് സാഹിത്യ സമ്മാനം, തുടങ്ങി നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
India: A Million Mutinies Now എന്ന പുസ്തകം ഇന്ത്യ: കലാപങ്ങളുടെ വര്‍ത്തമാനം എന്ന പേരില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments are closed.