കെ.എസ്.ആര്‍.ടിസിയില്‍ ഇന്നു മുതല്‍ താത്കാലിക ജീവനക്കാര്‍ ഉണ്ടാവരുത്: ഹൈക്കോടതി
കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ താത്കാലിക ജീവനക്കാരെ ഉടന്‍ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ ഹൈക്കോടതി ഇന്നു മുതല്‍ ഒരു താത്കാലിക ജീവനക്കാരന്‍ പോലും സര്‍വ്വീസിലില്ല എന്ന് ഉറപ്പുവരുത്തണമെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. താത്കാലിക ജീവനക്കാര്‍ നല്‍കിയ പുന: പരിശോധനാ ഹര്‍ജി പരിഗണിക്കാനും ഹൈക്കോടതി വിസമ്മതിച്ചു.
കോടതി ചേരുന്നതിനു മുമ്പ് മുഴുവന്‍ താത്കാലിക ജീവനക്കാരെയും പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതി നേരത്തെ നല്‍കിയിരുന്ന അന്ത്യശാസനം. രാവിലെ കോടതി ആരംഭിച്ചപ്പോള്‍ തൊഴിലാളികളെ പിരിട്ടിവിടാനായി നടപടികള്‍ ആരംഭിച്ചെന്നും നോട്ടീസ് നല്‍കിയെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു. നാളെ രാവിലെ 10 മണിക്ക് നടപടികളെക്കുറിച്ച് കെ.എസ്.ആര്‍.ടി.സി എം.ഡി നേരിട്ട് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താത്കാലിക ജീവനക്കാര്‍ക്ക് ജോലിയില്‍ തുടരാന്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് നാളെ കോടതി വീണ്ടും പരിഗണിക്കും.
Comments are closed.