DCBOOKS
Malayalam News Literature Website

ഞാറ്റുവേല ഹെറിറ്റേജ് ഫെസ്റ്റിവലിന് തുടക്കമായി

ഞാറ്റുവേല ഹെറിറ്റേജ് ഫെസ്റ്റിവല്‍ ഞാറ്റുവേല പൈതൃകോത്സവത്തിന് ഇന്നലെ (30 ജൂണ്‍ 2022) തുടക്കമായി. ജൂലൈ 6 വരെ രാവിലെ 10 മുതല്‍ രാത്രി 9 വരെ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിലാണ് പരിപാടി നടക്കുന്നത്.

നമ്മുടെ കാര്‍ഷിക സംസ്‌കൃതിയെ പരിചയപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ഞാറ്റുവേല ഫെസ്റ്റിവല്‍. ഡോ.സി.ആര്‍.രാജഗോപാലനോടുള്ള ആദരമായി സമര്‍പ്പിച്ചാണ് ഈ വര്‍ഷം ഞാറ്റുവേല ഹെറിറ്റേജ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ‘നാട്ടറിവുകള്‍‘, ‘നാട്ടുനാവ്-ചിന്ത’, ‘കൃഷിഗീത’ എന്നീ മൂന്ന് പുസ്തകങ്ങള്‍ ഫെസ്റ്റിവലിന്റെ അടയാള പുസ്തകമായി തിരഞ്ഞെടുത്തിട്ടുണ്ട്.

ഞാറ്റുവേല ഫെസ്റ്റിവല്‍ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കാളിന് വിധേയമായിരിക്കും.

Comments are closed.