സുസ്‌മേഷ് ചന്ത്രോത്തിന്റെ നിത്യ സമീല്‍ രണ്ടാം പതിപ്പില്‍
മലയാളത്തിലെ യുവ സാഹിത്യകാരില്‍ പ്രമുഖനായ സുസ്‌മേഷ് ചന്ത്രോത്തിന്റെ കഥാസമാഹാരമാണ് നിത്യ സമീല്‍. ആവിഷ്‌കാരലാളിത്യത്തിലും നിമഗ്നമായ പുതുകഥയുടെ അടയാളവാക്യങ്ങളാകുന്ന സുസ്‌മേഷ് ചന്ത്രോത്തിന്റെ ഏറ്റവും പുതിയ കഥകളാണ് ഇതില്‍ സമാഹരിച്ചിട്ടുള്ളത്. വരുന്ന ഓരോ മഴയും, നിത്യ സമീല്‍, തുടര്‍ച്ച, മാര്‍ച്ച് മാസത്തിലെ ഒരു സായാഹ്നം, താളവാദ്യഘോഷങ്ങളോടെ മൃതദേഹം കടന്നുപോകുന്നു, ദി ലേക്ക് ക്ലബ്, ഇട്ടിക്കളി, 1947-ലെ പിറവിക്കുശേഷം, 100, സൂര്യന്റെ മരണം, നാമം, പതിനെട്ട് വര്‍ഷങ്ങള്‍, മത്തങ്ങാവിത്തുകളുടെ വിലാപം, ശബ്ദസമാഹാരം, പുലിമൃത്യു, പിന്‍കഴുത്തില്‍ പക്ഷ്യുടെ ടാറ്റു വരയ്ക്കുന്ന നിര്‍ഭാഗ്യവാന്‍ എന്നീ പതിനാറ് കഥകളുടെ സമാഹാരമാണ് നിത്യ സമീല്‍.
കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമ യുവപുരസ്‌കാര്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള സുസ്‌മേഷ് ചന്ത്രോത്തിന്റെ ഡി, 9 എന്നീ നോവലുകളും ഗാന്ധിമാര്‍ഗം, സ്വര്‍ണ്ണമഹല്‍, നിത്യ സമീര്‍ എന്നീ കഥാസമാഹാരവും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിത്യ സമീലിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ വുപണിയിലുള്ളത്.
സുസ്‌മേഷ് ചന്ത്രോത്തിന്റെ ആദ്യനോവല്‍ ഡി,ഡി സി ബുക്‌സിന്റെ 2004ലെ നോവല്‍ കാര്‍ണിവല്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. രണ്ടാമത്തെ നോവല്‍ ‘9’ന് അങ്കണം അവാര്‍ഡ് ലഭിച്ചു. 2009ലെ കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരത്തിന് മരണവിദ്യാലയം എന്ന കഥ അര്‍ഹമായി. ഇടശ്ശേരി അവാര്‍ഡ്, അങ്കണം ഇ പി സുഷമ എന്‍ഡോവ്‌മെന്റ്, ജേസി ഫൌണ്‍ടേഷന്‍ അവാര്‍ഡ്, പ്രൊഫ.വി.രമേഷ് ചന്ദ്രന്‍ കഥാപുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്. 2006ല്‍ ‘പകല്‍’ സിനിമയ്ക്ക് തിരക്കഥയെഴുതി. തുടര്‍ന്ന് ആശുപത്രികള്‍ ‘ആവശ്യപ്പെടുന്ന ലോകം’, ‘ആതിര 10 സി’ എന്നീ ഹ്രസ്വ സിനിമകളും.
Comments are closed.