നിത്യചൈതന്യയതിയുടെ ചരമവാര്‍ഷികദിനം
പ്രമുഖ ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്ന ഗുരു നിത്യചൈതന്യയതി പത്തനംതിട്ട ജില്ലയിലെ മുറിഞ്ഞകല്ലില്‍ 1924 നവംബര്‍ 2നാണ് ജനിച്ചത്. എം.എ ബിരുദം നേടിയശേഷം കൊല്ലം ശ്രീനാരായണ കോളേജിലും മദ്രാസ് വിവേകാനന്ദ കോളേജിലും അധ്യാപകനായിരുന്നു. ദല്‍ഹിയിലെ സൈക്കിക് ആന്‍ഡ് സ്പിരിച്വല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍, അമേരിക്ക, ഇംഗ്ലണ്ട്, യൂറോപ്പ് എന്നിവിടങ്ങളിലെ സര്‍വ്വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസര്‍ എന്നീ നിലകളിലും സേവനമലുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഫേണ്‍ഹില്‍ ഗുരുകുലത്തിന്റേയും നാരായണ ഗുരുകുലത്തിന്റേയും ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റിയുടേയും അധിപനായിരുന്നു.
തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യശാസ്ത്രം, സാമൂഹികാചാരങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1999 മെയ് 14-ന് സമാധിയായി.
Comments are closed.