DCBOOKS
Malayalam News Literature Website

പെന്‍ അമേരിക്ക സാഹിത്യ ഗ്രാന്റ് ഡോ.വൃന്ദ വര്‍മ്മയ്ക്ക്

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'അലിംഗം' എന്ന നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിനാണ് പുരസ്‌കാരം

ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലേ​ക്കു​ള്ള വി​വ​ര്‍ത്ത​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് പെ​ന്‍ അ​മേ​രി​ക്ക ന​ല്‍കു​ന്ന സാ​ഹി​ത്യ ഗ്രാ​ന്റി​ന് മ​ല​യാ​ളി Textവിവര്‍ത്ത​ക ഡോ. വൃന്ദ വര്‍മ്മ അ​ര്‍ഹ​യാ​യി. 2018-ലെ ഡി സി നോവല്‍ പുരസ്കാര പട്ടികയില്‍ ഇടംനേടിയ എസ്.ഗീരീഷ് കുമാറിന്റെ  ‘അലിംഗം‘ എന്ന നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിനാണ് പുരസ്‌കാരം. 4000 അ​മേ​രി​​ക്ക​ന്‍ ഡോ​ള​റാ​ണ് ഗ്രാ​ന്റ്. ഏ​പ്രി​ല്‍ 29ന് ​ന്യൂ​യോ​ര്‍ക്കി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വൃന്ദ വര്‍മ്മ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങും.

സ്ത്രീവേഷങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഓച്ചിറ വേലുക്കുട്ടി എന്ന നായികാനടന്റെ ദ്വന്ദ്വ ജീവിതസംഘര്‍ഷങ്ങള്‍ ആവിഷ്‌കരിക്കുന്ന നോവലാണ് ‘അലിംഗം‘. മലയാള നാടക ചരിത്രത്തില്‍ വ്യക്തിമുദ്രപതിപ്പിച്ച ഒരു നടന്റെ വൈയക്തിക ജീവിതം ചരിത്രവും ഭാവനയും ഇടകലര്‍ത്തി ആവിഷ്‌കരിക്കുമ്പോള്‍ ഇന്നും സമൂഹം അകറ്റിനിര്‍ത്തുന്ന മൂന്നാം ലിംഗക്കാരുടെ സങ്കീര്‍ണ്ണമായ ജീവിതാവസ്ഥ കളിലേക്കുകൂടി വെളിച്ചം വീഴ്ത്തുവാന്‍ ഈ നോവലിനു കഴിയുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

 

 

Comments are closed.