DCBOOKS
Malayalam News Literature Website

നിസര്‍ഗ ചുഴലിക്കാറ്റ് ഇന്ന് തീരംതൊടും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Cyclone Nisarga 

മുംബൈ: അറബിക്കടലില്‍ രൂപം കൊണ്ട നിസര്‍ഗ ചുഴലിക്കാറ്റിന്റെ വേഗം ഉച്ചയോടെ വര്‍ധിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കി നീങ്ങുന്ന നിസര്‍ഗ തീരം തൊടുന്ന സമയത്ത് 125 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഉച്ചയോടെ മഹാരാഷ്ട്രയിലെ റായിഗഢ് ജില്ലയിലെ അലിബാഗിനു സമീപം കരയില്‍ത്തൊടുന്ന ചുഴലി മുംബൈ നഗരത്തിലുള്‍പ്പെടെ അതിതീവ്ര മഴയ്ക്ക കാരണമാകും.

അതേ സമയം കാലവര്‍ഷം ശക്തിയാര്‍ജിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കുള്ള സാധ്യതയുണ്ട്. മധ്യകേരളത്തിലും, വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യല്ലോ അലേര്‍ട്ട്. നാളെ ആറ് ജില്ലകളില്‍ യല്ലോ അലേര്‍ട്ട് ഉണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും, മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത.

കടലില്‍ ശക്തമായ കാറ്റിനും, കടലാക്രമണ ഭീഷണിയും നിലനില്‍ക്കുന്നു. പൊതുജനങ്ങളും ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. കേരള തീരത്ത് മത്സ്യ ബന്ധനത്തിനേര്‍പ്പെടുത്തിയ പൂര്‍ണ നിരോധനം തുടരുകയാണ്.

Comments are closed.