നിപ: രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നുവെന്ന് ആരോഗ്യ മന്ത്രി, ആയിരത്തോളം പേര്‍ നിരീക്ഷണത്തില്‍
നിപ വൈറസിന്റെ രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ആയിരത്തോളം പേര്‍ നിരീക്ഷണത്തിലാണ്. ഭയപ്പെട്ടിട്ട് കാര്യമില്ല മുന്‍കരുതലും ജാഗ്രതയും തുടരും. അതിനായി ഓസ്‌ട്രേലിയന്‍ മരുന്നുകള്‍ പ്രയോഗിക്കാന്‍ വിദഗ്ധസംഘം കേരളത്തിലെത്തുമെന്നും മന്ത്രി അറിയിച്ചു.
വൈറസ് ബാധ ഗുരുതരമായതിന് ശേഷം മാത്രമേ പരിശോധനയില്‍ തിരിച്ചറിയാന്‍ സാധിക്കുവെന്നത് വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. നിപ സ്ഥിരീകരിച്ച് സംസ്ഥാനത്ത് ഇതുവരെയായി 17 പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ആകെ 12 പേര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള 1450 ല്‍ അധികം പേരുടെ പട്ടികയാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്. ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിപ ബാധിച്ച് മരിച്ചവരുമായി അടുത്തിടപഴകിയിട്ടുള്ള മുഴുവന്‍ ആളുകളോടും പൊതു ഇടങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
നിപ്പാ ബാധയില്‍ രണ്ടുദിവസത്തിനിടെ മൂന്നുപേര്‍കൂടി മരിച്ച സാഹചര്യത്തില്‍ കോഴിക്കോടിന്റെ അകനാടുകള്‍ അടക്കം അതീവ ജാഗ്രതയിലാണ്. ഈ സാഹചര്യത്തിലാണു മന്ത്രിയുടെ നിര്‍ദേശം.
Comments are closed.