ടി.ആര്‍.എസ് മേനോന്റെ നിങ്ങള്‍ക്കും സൃഷ്ടിക്കാം അത്ഭുതങ്ങള്‍ മൂന്നാം പതിപ്പിലേക്ക്
“പണം നഷ്ടപ്പെട്ടാല്‍ വീണ്ടുമുണ്ടാക്കാം. ആരോഗ്യം നഷ്ടപ്പെട്ടാല്‍ പൂര്‍ണ്ണമായി വീണ്ടെടുക്കാന്‍ സാധിച്ചുവെന്നു വരില്ല. സ്വഭാവം ദുഷിച്ചു പോയാല്‍ സര്‍വ്വനാശമാണ് ഫലം. അതിനാല്‍ കെട്ടുറപ്പുള്ള സത്സ്വഭാവം വളര്‍ത്തിയെടുക്കുന്നതിന് പരമപ്രാധാന്യം കൊടുക്കുക. അതു ചെയ്യേണ്ട കാലം ബാല്യകാലമാണെന്ന് പറയേണ്ടതില്ലല്ലോ. ചൊട്ടയിലെ ശീലം ചുടല വരെയെന്ന് അറിയാത്തവരില്ല….”
സാഭിമാനം, വിനയം, കാരുണ്യം, സത്യസന്ധത, തുടങ്ങിയ സദ്ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍, പഠനം കൂടുതല്‍ രസകരമാക്കാന്‍, പരീക്ഷകളില്‍ മികച്ച വിജയം നേടാന്‍, ശുഭാപ്തി വിശ്വാസം വളര്‍ത്താന്‍, നേതൃപാടവം കരസ്ഥമാക്കാന്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് ആത്മധൈര്യം പകരുന്നതിനും ജീവിതവിജയത്തിനുമായി തയ്യാറാക്കിയ നിങ്ങള്‍ക്കും സൃഷ്ടിക്കാം അത്ഭുതങ്ങള്‍ മൂന്നാം പതിപ്പിലേക്ക്. പ്രശസ്ത മാനേജ്‌മെന്റ് പരിശീലകനായ ടി.ആര്‍.എസ് മേനോന്‍ രചിച്ച ഈ കൃതി സെപ്റ്റംബര്‍ 2012-ലാണ് ഡി.സി ബുക്‌സ് ആദ്യം പ്രസിദ്ധീകരിക്കുന്നത്.
പ്രലോഭനങ്ങളാലും പ്രതിസന്ധികളാലും സങ്കീര്‍ണ്ണമായ വര്‍ത്തമാന കാലത്ത് ആത്മധൈര്യത്തോടെ ലക്ഷ്യത്തിലെത്താന്‍ ഓരോ വിദ്യാര്‍ത്ഥികളേയും പ്രാപ്തരാക്കുന്ന കൃതിയാണ് നിങ്ങള്‍ക്കും സൃഷ്ടിക്കും അത്ഭുതങ്ങള്‍. കുട്ടികളും മാതാപിതാക്കളും അധ്യാപകരും അവശ്യം വായിച്ചിരിക്കേണ്ട പുസ്തകം.
Comments are closed.