വെറുതേ ജീവിതം അവസാനിപ്പിക്കണോ?
കൊടിയ തടസ്സങ്ങളെ പരാജയപ്പെടുത്തി മഹാവിജയങ്ങൾ നേടിയവരുടെ ജീവിതകഥകൾ നമുക്കു പ്രചോദകമാകണം. ക്ഷുദ്ര കാര്യങ്ങളോർത്ത് ജീവിതം അവസാനിപ്പിക്കുന്ന കടുംകൈയെക്കുറിച്ചു ചിന്തിക്കുകപോലും പാടില്ല. മാനസികാരോഗ്യം വളർത്തുക, മനുഷ്യജീവിതത്തിന്റെ മൂല്യം ബോധ്യപ്പെടുത്തുക, കുട്ടികളുടെ പ്രശ്‌നങ്ങൾ പഠിക്കുകയും അവരോട് അനുകമ്പയോടെ പെരുമാറുകയും ചെയ്യുക, കുട്ടികളുമായി നിരന്തരം സംവദിക്കുക, അവരുടെ ഏകാന്തത ഒഴിവാക്കുക മുതലായവയിൽ രക്ഷിതാക്കൾ ശ്രദ്ധവയ്ക്കേണ്ടതുണ്ട്. പ്രശ്‌നങ്ങൾ രൂക്ഷമായിക്കഴിഞ്ഞ് ഉപദേശംകൊണ്ട് എല്ലാം ശരിപ്പെടുത്തിക്കളയാം എന്ന ചിന്ത പ്രയോജനപ്പെടില്ല… ഇതൊക്കെ എങ്ങനെ സാധ്യമാകുമെന്നല്ലേ? ഡി സി ബുക്‌സ് പുറത്തിറക്കിയ ബി എസ് വാരിയരുടെ ഏറ്റവും പുതിയ പുസ്തകം, ‘നിങ്ങള്‍ വിജയിക്കും’ എന്നതിന്റെ ഉള്ളടക്കം ഇതൊക്കെ തന്നെയാണ്.
ജീവിതപ്രശ്നങ്ങളെ സമചിത്തതയോടെ നേരിടാൻ നമ്മെ പ്രാപ്തരാക്കുന്ന വിജയമന്ത്രങ്ങൾ, വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിട്ട് വിജയിച്ചവരുടെ മഹത്ചരിതങ്ങള്‍, ആവേശം ജനിപ്പിക്കുന്ന സംഭവകഥകൾ, ആകർഷകമായ കല്പിതകഥകൾ എന്നിവയൊക്കെ ആഴത്തിൽ വായിച്ചറിയാൻ ‘നിങ്ങൾ വിജയിക്കും’ തീര്‍ച്ചയായും സഹായിക്കും.
ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും ഡി സി/കറന്റ് പുസ്തകശാലകളിലും കോപ്പികള്‍ ലഭ്യമാണ്.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
Comments are closed.