ആരുടെ നിരീക്ഷണത്തിലാണ് നിങ്ങള്‍
ആദിമ മനുഷ്യന്‍ ഹോമോസാപിയന്‍സ് മുതല്‍ ഇന്ന് നമ്മള്‍ കാണുന്ന ആധുനിക മനുഷ്യന്‍വരെ നിരീക്ഷണത്തിന്റെ വലയത്തിലൂടെയാണ് കടന്ന് പോകുന്നത്. ‘നിങ്ങള്‍ നിരീക്ഷണത്തിലാണ്’ എന്ന വിഷയത്തെ ആസ്പദമാക്കി കേള്‍വിക്കാര്‍ക്ക് വ്യക്തമായ ഉത്തരം നല്‍കികൊണ്ട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാംനാള്‍ വേദി തൂലികയില്‍ ചര്‍ച്ച നടന്നു.
ആമുഖ ചര്‍ച്ചയായി ബി. രാജീവന്‍ പൗരസ്വാതന്ത്രിത്തിന്റെ സ്വകാര്യതയില്‍ വിള്ളള്‍വീഴുന്നു എന്ന് പറഞ്ഞ് തുടങ്ങി. കുത്തക കോര്‍പ്പറേറ്റുകളുടെയും സര്‍ക്കാറിന്റെയും പ്രധാന നിരീക്ഷണ വലയമാകുന്നത് പൗരന്‍മാരാണ്. ഭരണകൂടത്തിന്റെ അധികാരനിരീക്ഷണങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു എന്ന് ബി. രാജീവന്‍ ചൂണ്ടിക്കാട്ടി.
ഭരണകൂടത്തെ വിഴുങ്ങുന്ന ഒരു കോര്‍പ്പറേറ്റ് ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യമനസ്സിനെ പിടിച്ചെടുക്കുന്ന നെറ്റില്‍ കുരുക്കി വ്യക്തികളെ ലോകത്തിന്റെ നിരീക്ഷണവലയത്തില്‍ തളച്ചിടുന്നു. ഇന്റര്‍നെറ്റിന്റെ പുതിയ ആപ്പുകള്‍ നമ്മളെ സദാനിരീക്ഷണവലയത്തിലാക്കുകയാണ് എന്ന്സി എസ് മീനാക്ഷി പറയുകയുണ്ടായി. അമേരിക്കയിലുള്ള ഗൂഗിള്‍ എര്‍ത്ത് പോലുള്ള കമ്പനികളെ നമ്മള്‍ ഭയക്കേണ്ടതുണ്ടന്നും ഇന്ന് സ്ത്രീകള്‍ നേരിടുന്ന ആണ്‍കോയ്മയുടെ നിരീക്ഷണവും മീനാക്ഷി ചൂണ്ടിക്കാട്ടി.
സൈബര്‍ലോകത്തിന്റെ പുതിയ മാറ്റങ്ങളും ന്യൂനതകളും പങ്കുവെച്ച് ഡോ പി വിനോദ് ഭട്ടത്തിരിപ്പാട് സംസാരിച്ചു. മൊബൈല്‍ഫോണ്‍, വാട്‌സാപ്പ്, ഇമെയില്‍ മാക് അഡ്രസ്സ്, എ.ടി.എം. തുടങ്ങിയ ആശയവിനിമയ മാധ്യമങ്ങള്‍ നമ്മളായി കമ്പനികള്‍ക്ക് നമ്മുടെ വിവരങ്ങള്‍എത്തിച്ചുകൊടുക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനികലോകത്തില്‍ സ്വകാര്യതയുടെ നിര്‍വചനം മാറികൊണ്ടിരിക്കുകയാണ്. നിയമം ടെക്‌നോളജിക്കനുസരിച്ച് വളരുന്നുണ്ടോ എന്ന സി എസ് മീനാക്ഷിയുടെ ചോദ്യത്തിന് ഉത്തരം നല്‍കി കൊണ്ട് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചു.
ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.
Comments are closed.