‘നിങ്ങൾ’, അത് നാം ഓരോരുത്തരും തന്നെ…!
എം.മുകുന്ദന്റെ ‘നിങ്ങള്‍’ എന്ന നോവലിനെക്കുറിച്ച് ഷാജി ജേക്കബ് പങ്കുവെച്ച കുറിപ്പ്
എഴുപതു വയസ്സിനിടയിൽ നീണ്ട മുപ്പതുവര്‍ഷത്തെ അവധി. പിന്നെ നിങ്ങള്‍ തിരിച്ചെത്തി പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു;
”അടുത്ത മാസം പതിനാറാം തീയ്യതി ഞാന്‍ മരിക്കും!! അത് ആത്മഹത്യയാകില്ല”.
62 വർഷങ്ങളായി എം മുകുന്ദൻ എന്ന എഴുത്തുകാരൻ മലയാളത്തെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കാലത്തിനൊപ്പം സഞ്ചരിക്കുന്ന പ്രതിഭ.
ആധുനികതയും, ഉത്തരാധുനികയും പിന്നിട്ട് നാൾതോറും നവീകരിക്കപ്പെടുന്ന എഴുത്തിലെ മാജിക്. തികച്ചും ഗ്രാമീണമായ മയ്യഴി ഭാഷയുടെ അന്തരീക്ഷത്തിൽ 25 വയസ്സിൽ എഴുതിയ ‘മയ്യഴിപ്പുഴ’ യിൽ നിന്ന് എൺപത് വയസ്സിൽ ‘നിങ്ങൾ’ ൽ എത്തിനിൽക്കുന്ന എഴുത്ത് ജീവിതം. മനുഷ്യ ജീവിതത്തിന്റെ അപരിചിതത്വങ്ങൾ കലാകാലങ്ങളിൽ പുതുക്കലുകളോടെ പുതുമയോടെ ആവർത്തിച്ചുകൊണ്ടിരുന്നു.
“ഞാൻ ഉണ്ണീഷ്ണനെ മനസ്സിലാക്കാൻ നോക്കുവാ. അവനെ മനസ്സിലായാൽ ജീവിതം എന്താണെന്നും നമുക്ക് മനസ്സിലാകും. ജീവിതം രസകരമാകുന്നത് അതിന്റെ അനിശ്ചിതത്വം കാരണമാണ്.”
നാം ഓരോരുത്തരും തന്നെയാണ് “നിങ്ങൾ”. പ്രിയ്യപ്പെട്ട എഴുത്തുകാരന് അഭിനന്ദനങ്ങൾ.
Comments are closed.