നിക്കോസ് കാസാന്‍ദ്‌സാകീസിന്റെ 539 രൂപ വിലയുള്ള രണ്ട് മനോഹര വിവര്‍ത്തന കൃതികള്‍ ഇപ്പോള്‍ ഒന്നിച്ച് ഡൗണ്‍ലോഡ് ചെയ്യാം വെറും 199 രൂപയ്ക്ക്!
ആധുനിക ഗ്രീക്ക് സാഹിത്യത്തിലെ അതികായനായിരുന്ന നിക്കോസ് കാസാന്‍ദ്‌സാകീസിന്റെശ്രദ്ധേയമായ രണ്ട് നോവലുകളുടെ മനോഹരമായ വിവര്‍ത്തനങ്ങളാണ് ‘ഭ്രാതൃഹത്യകള്‍’, ‘സോര്‍ബ‘ എന്നീ പുസ്തകങ്ങള്‍. 539 രൂപ വിലയുള്ള രണ്ട് പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ഇപ്പോള്‍ ഒന്നിച്ച് വെറും 199 രൂപയ്ക്ക് വായനക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.
ഭ്രാതൃഹത്യകള്‍ ലെനിനും കമ്മ്യൂണിസവും തീവ്രമായ ഒരാവേശമായി കലാപകാരികള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ച, 1940കളില്‍ ഗ്രീസിലെ ഹിപ്പിറസ് ഗ്രാമത്തില്‍ നടന്ന ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ശ്രദ്ധേയമായ നോവല്‍. വേഷപ്രച്ഛന്നരായെത്തുന്ന മാലാഖമാര്‍ക്കും പിശാചുക്കള്‍ക്കുമെതിരേ പൊരുതുന്ന, പഴയ നിയമത്തിലെ ഏതോ പ്രവാചകനെ ഓര്‍മ്മിപ്പിക്കുന്ന ഫാദര്‍ യാനറോസും അദ്ദേഹത്തിനു ചുറ്റിലും അണിനിരക്കുന്ന ഗ്രീക്ക് ദുരന്തനാടകങ്ങളിലെ കഥാപാത്രങ്ങളും ചേര്‍ന്ന് ഈ കൃതിക്ക് ഒരു ഐതിഹാസികമാനം സമ്മാനിക്കുന്നു. രോമകൂപങ്ങളില്‍ ഓരോന്നിലും രക്തംവിയര്‍ക്കുന്ന കാവ്യാത്മകമായ പരിഭാഷ. വിവര്‍ത്തനം: സെബാസ്റ്റ്യന്‍ പള്ളിത്തോട്
സോര്‍ബ ജീവിതത്തെ പ്രണയിക്കുന്ന ഗ്രീക്കുകാരനായ സോര്‍ബയുടെയും അജ്ഞാത നാമകാരനായ ആഖ്യാതാവിന്റെയും ക്രീറ്റ് എന്ന സ്ഥലത്തെ ഖനിയിലേക്കുള്ള യാത്രയുടെ കഥ. വിനീതനും മിതഭാഷിയുമാണ് ആഖ്യാതാവെങ്കില്‍ സര്‍വ്വസ്വതന്ത്രനും ഉത്സാഹിയും സംസ്‌കാരത്തിന്റെ അതിര്‍വരമ്പുകള്‍ക്കു വെളിയില്‍ ജീവിക്കുന്നവനാണ് സോര്‍ബ. ജീവിതം വെച്ചുനീട്ടുന്ന എന്തിനെയും ആഹ്ലാദത്തോടെ പുല്‍കുന്ന സോര്‍ബ, യാത്രയ്ക്കിടയില്‍ ആഖ്യാതാവിന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നു. ജീവിതത്തിന്റെ പ്രാധാന്യത്തെയും സൗഹൃദങ്ങളുടെ മൂല്യത്തെയും പുനര്‍നിര്‍വ്വചിച്ച് ആധുനികലോകസാഹിത്യത്തില്‍ ഇന്നും വിസ്മയമായി നിലകൊള്ളുന്ന ക്ലാസിക് കൃതിയുടെ സുന്ദരമായ വിവര്‍ത്തനം. വിവര്‍ത്തനം: ഡോ. ഡെന്നിസ് ജോസഫ്
Comments are closed.