‘നീല്‍സണ്‍ ബുക്ക് സ്‌കാന്‍’ ആദ്യ അഞ്ചിൽ ഇടംനേടി ഡി സി ബുക്സ്
ഡി സി ബുക്സിന്റെ പ്രണയസമ്മാനം 'ഇത് എന്റെ ഹൃദയമാണ്', കെ ആർ മീരയുടെ പ്രണയനോവൽ 'എല്ലാവിധ പ്രണയവും' എന്നിവ യഥാക്രമം ഒന്നും അഞ്ചും സ്ഥാനങ്ങൾ നേടി.
‘നീല്‍സണ്‍ ബുക്ക് സ്‌കാന്‍’ ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്സില്‍ ആദ്യ അഞ്ചിൽ ഇടംനേടി ഡി സി ബുക്സ്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ഇത് എന്റെ ഹൃദയമാണ്‘, ‘ എല്ലാവിധ പ്രണയവും‘ എന്നീ പുസ്തകങ്ങൾ ആണ് ആദ്യ അഞ്ചിൽ ഇടം നേടിയത്.
പ്രണയദിനത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഡി സി ബുക്സിന്റെ പ്രണയസമ്മാനം- ‘ഇത് എന്റെ ഹൃദയമാണ്‘, കെ ആർ മീരയുടെ ഏറ്റവും പുതിയ പ്രണയനോവൽ ‘എല്ലാവിധ പ്രണയവും’ എന്നിവ യഥാക്രമം ഒന്നും അഞ്ചും സ്ഥാനങ്ങൾ നേടി.
ഇന്ത്യയിൽ ഏകദേശം രണ്ട് ശതമാനത്തോളം മാത്രം ആളുകൾ സംസാരിക്കുന്ന മലയാളത്തിൽ നിന്നുമുള്ള പുസ്തകങ്ങൾ ഇത്തരമൊരു നേട്ടം കൈവരിച്ചത് മലയാളിയുടെ വായനാശീലത്തിന് ലഭിച്ച അംഗീകാരം കൂടിയാണ്.
നീല്‍സണ്‍ ബുക്ക്‌സ്‌കാന്‍ പുറത്തുവിട്ട രേഖകൾ പ്രകാരം ഇന്ത്യയിലെ പത്ത് പ്രസാധകരുടെ പുസ്തകങ്ങളാണ് ബെസ്റ്റ് സെല്ലേഴ്‌സ് ലിസ്റ്റില്‍ 57 ശതമാനത്തോളം വിപണി വിഹിതം നേടിയിട്ടുള്ളത്. ആ പത്ത് പ്രസാധകരിൽ ഒന്നാക്കി ഡി സി ബുക്സിനെ മാറ്റിയ എല്ലാ വായനക്കാർക്കും നന്ദി…
ഈ അഭിമാനനേട്ടത്തിനോടൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ……
പ്രണയദിനാഘോഷത്തോടനുബന്ധിച്ച് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പ്രണയപുസ്തകങ്ങള്‍ക്ക് ആവശ്യക്കാരേറെയായിരുന്നു.
ഡി സി ബുക്‌സിന് തുടര്‍ച്ചയായി ഈ നേട്ടം സമ്മാനിക്കുന്ന പ്രിയപ്പെട്ട വായനക്കാര്‍ക്ക് നന്ദി…