DCBOOKS
Malayalam News Literature Website

നീല്‍സണ്‍ ബുക്ക് സ്‌കാന്‍; ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്സില്‍ ആദ്യപത്തിൽ ഒന്നാംസ്ഥാനം ഉൾപ്പെടെ മൂന്ന് സ്ഥാനങ്ങൾ ഡി സി ബുക്സിന്

‘നീല്‍സണ്‍ ബുക്ക് സ്‌കാന്‍’ ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്സില്‍ ആദ്യ പത്തിൽ ഇടംനേടി മൂന്ന് ഡി സി ബുക്സ് പുസ്തകങ്ങൾ. ‘ഏറ്റവും വലിയ മോഹത്തെക്കാള്‍ വലിയ ഒരിഷ്ടത്തിന്’, അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി’  , എന്‍ മോഹനന്റെ  ‘ഒരിക്കല്‍‘ എന്നിവ യഥാക്രമം ഒന്നും  മൂന്നും ആറും സ്ഥാനങ്ങൾ നേടി.  750 പുസ്തകങ്ങളുള്‍പ്പെട്ട ലിസ്റ്റില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 37 മലയാളപുസ്തകങ്ങള്‍ സ്ഥാനംപിടിച്ചു.  പെൻഗ്വിൻ ഇന്ത്യ പ്രസിദ്ധീകരിച്ച ‘Atomic Habits: The Life-Changing Million Copy Bestseller’ എന്ന പുസ്തകമാണ് രണ്ടാംസ്ഥാനത്ത്. ഇന്ത്യയിൽ ഏകദേശം രണ്ട് ശതമാനത്തോളം മാത്രം ആളുകൾ സംസാരിക്കുന്ന മലയാളത്തിൽ നിന്നും ഇത്രയും പുസ്തകങ്ങൾ പട്ടികയിൽ ഇടംനേടി എന്നത് മലയാളിയുടെ വായനാശീലത്തിന് ലഭിച്ച അംഗീകാരം കൂടിയാണ്.

വൈക്കം മുഹമ്മദ് ബഷീറിന്റെ  ‘പ്രേമലേഖനം’ , ‘മതിലുകൾ’ ‘ബാല്യകാലസഖി’, ‘അനുരാഗത്തിന്റെ ദിനങ്ങൾ’, ‘പാത്തുമ്മായുടെ ആട്’ ,  ടി ഡി രാമകൃഷ്ണന്റെ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’, കെ.ആര്‍ മീരയുടെ‘മീരാസാധു’ ,  ‘ഖബര്‍’, ‘ആ മരത്തെയും മറന്നു മറന്നു ഞാന്‍’, ‘ആരാച്ചാര്‍’,    പി പത്മരാജന്റെ ‘ലോല’, ജോസഫ് അന്നംകുട്ടി ജോസിന്റെ ‘സ്നേഹം കാമം ഭ്രാന്ത്’,  ‘ദൈവത്തിന്റെ ചാരന്മാര്‍’,  എം ടി-യുടെ ‘നിന്റെ ഓര്‍മ്മയ്ക്ക്’ , മാധവിക്കുട്ടിയുടെ ‘ചന്ദനമരങ്ങള്‍’, ‘എന്റെ കഥ’, ‘നീര്‍മാതളം പൂത്ത കാലം’, ‘നഷ്ടപ്പെട്ട നീലാംബരി’, തകഴിയുടെ ‘രണ്ടിടങ്ങഴി’  ലിജീഷ് കുമാറിന്റെ ‘കഞ്ചാവ്’, ബോബി ജോസ് കട്ടികാടിന്റെ ‘വെറുമൊരോര്‍മ്മതന്‍ കുരുന്നുതൂവല്‍‘, പൗലോ കൊയ്‌ലോയുടെ ‘ആല്‍കെമിസ്റ്റ്’, എം മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’,  ഒ.വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’, എം കുഞ്ഞാമന്റെ ‘എതിര്’,  ഡോ.ബി. ഉമാദത്തന്റെ ‘ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’, റോബര്‍ട്ട് റ്റി കിയോസാകിയുടെ ‘റിച്ച് ഡാഡ് പുവര്‍ഡാഡ്’, മുഹമ്മദ് അബ്ബാസിന്റെ ‘ആത്മഹത്യയ്ക്കും ഭ്രാന്തിനും ഇടയില്‍’, ബെന്യാമിന്റെ ‘അബീശഗിന്‍’ ‘മഞ്ഞവെയില്‍ മരണങ്ങള്‍’,  എസ് കെ പൊറ്റെക്കാട്ടിന്റെ ‘ഒരു ദേശത്തിന്റെ കഥ’ , സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ ,  എന്നിവയാണ്  നീല്‍സണ്‍ ബുക്ക് സ്‌കാനിന്റെ പട്ടികയില്‍ ഇടംനേടിയ മറ്റ് പുസ്തകങ്ങൾ.

നീല്‍സണ്‍ ബുക്ക്‌സ്‌കാന്‍ പുറത്തുവിട്ട രേഖകൾ പ്രകാരം ഇന്ത്യയിലെ പത്ത് പ്രസാധകരുടെ പുസ്തകങ്ങളാണ് ബെസ്റ്റ് സെല്ലേഴ്‌സ് ലിസ്റ്റില്‍  57 ശതമാനത്തോളം  വിപണി വിഹിതം നേടിയിട്ടുള്ളത്. ആ പത്ത് പ്രസാധകരിൽ ഒന്നാക്കി ഡി സി ബുക്സിനെ മാറ്റിയ എല്ലാ വായനക്കാർക്കും നന്ദി…

 

Comments are closed.