DCBOOKS
Malayalam News Literature Website

നീല്‍സണ്‍ ബുക്ക് സ്‌കാന്‍; ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്‌സില്‍ കഴിഞ്ഞ ആറ് മാസമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി ഡി സി ബുക്സ് പുസ്തകം

‘നീല്‍സണ്‍ ബുക്ക് സ്‌കാന്‍’ ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്സില്‍ കഴിഞ്ഞ ആറ് മാസം തുടർച്ചയായി ഒന്നാം സ്ഥാനം നിലനിര്‍ത്തി ഡി സി Textബുക്സ് പ്രസിദ്ധീകരിച്ച അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി’  .  പെൻഗ്വിൻ ഇന്ത്യ പ്രസിദ്ധീകരിച്ച ‘Atomic Habits: The Life-Changing Million Copy Bestseller’ , ഹച്ചിൻസൺ  പ്രസിദ്ധീകരിച്ച ‘Ikigai:The Japanese secret to a long and happy life’ എന്നിവ യഥാക്രമം രണ്ടും  മൂന്നും സ്ഥാനങ്ങൾ നേടി.  ഇന്ത്യയിൽ ഏകദേശം രണ്ട് ശതമാനത്തോളം മാത്രം ആളുകൾ സംസാരിക്കുന്ന മലയാളത്തിൽ നിന്നും ഒരു പുസ്തകം ഇത്തരമൊരു നേട്ടം കൈവരിച്ചത്  മലയാളിയുടെ വായനാശീലത്തിന് ലഭിച്ച അംഗീകാരം കൂടിയാണ്.

നീല്‍സണ്‍ ബുക്ക്‌സ്‌കാന്‍ പുറത്തുവിട്ട രേഖകൾ പ്രകാരം ഇന്ത്യയിലെ പത്ത് പ്രസാധകരുടെ പുസ്തകങ്ങളാണ് ബെസ്റ്റ് സെല്ലേഴ്‌സ് ലിസ്റ്റില്‍  57 ശതമാനത്തോളം  വിപണി വിഹിതം നേടിയിട്ടുള്ളത്. ആ പത്ത് പ്രസാധകരിൽ ഒന്നാക്കി ഡി സി ബുക്സിനെ മാറ്റിയ എല്ലാ വായനക്കാർക്കും നന്ദി…

റാം C/O ആനന്ദി’  വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.