പ്രിയങ്ക ചോപ്രയുടെ വിവാഹനിശ്ചയം കഴിഞ്ഞു
നടി പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസിന്റെയും വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. സല്‍മാന്‍ ഖാന്‍ നായകനാകുന്ന ബോളിവുഡ് ചിത്രം ഭാരതില്‍ നിന്നും നടി പിന്മാറിയതോടെയാണ് വിവാഹവാര്‍ത്തകള്‍ ശക്തിപ്പെട്ടത്. ഭാരത് സിനിമയുടെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍ ട്വിറ്ററിലൂടെയാണ് പ്രിയങ്ക സിനിമയില്‍ നിന്ന് പിന്മാറിയതായുള്ള വിവരം അറിയിച്ചത്. പ്രിയങ്കയുടെ പിന്മാറ്റത്തിനുള്ള കാരണവും സംവിധായകന്‍ വ്യക്തമാക്കുന്നു.
Yes Priyanka Chopra is no more part of @Bharat_TheFilm & and the reason is very very special , she told us in the Nick of time about her decision and we are very happy for her … Team Bharat wishes @priyankachopra loads of love & happiness for life 😊😉😍
— ali abbas zafar (@aliabbaszafar) July 27, 2018
സിനിമയില്‍ നിന്ന് പ്രിയങ്ക പിന്മാറിയത് വളരെയധികം പ്രാധാന്യമുള്ളതുകൊണ്ടാണ്. നിക്കിന് വേണ്ടിയാണ് സിനിമയില്‍ നിന്ന് ഒഴിവാകുന്നതെന്ന് പ്രിയങ്ക പറഞ്ഞു. പ്രിയങ്കയുടെ തീരുമാനം എല്ലാവരെയും സന്തോഷിപ്പിക്കുന്നു. പ്രിയങ്കയുടെ ജീവിതത്തില്‍ എല്ലാവിധ ഭാവുകങ്ങളും ഉണ്ടാവട്ടെയെന്ന് ഭാരത് ടീം ആശംസിക്കുന്നു. അലി അബ്ബാസ് സഫര്‍ ട്വീറ്റ് ചെയ്തു.
ഹോളിവുഡിലെ പ്രശസ്തനായ ഗായകനാണ് നിക്ക് ജൊനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പ്പറ്റിലാണ് പ്രിയങ്കയും നിക്കും ഒരുമിച്ച് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ച് കണ്ടതോടെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങി. അടുത്തിടെ പ്രിയങ്കക്ക് ഒപ്പം നിക്കും ഇന്ത്യയിലെത്തുകയും ഇരുവരും ഒരുമിച്ച് വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തതോടെ ആരാധകര്‍ പ്രണയം സ്ഥിരീകരിച്ചു. ഇരുവരുടെയും വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments are closed.