പാര്‍റക്കവിതകള്‍
ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍
മാങ്ങാട് രത്‌നാകരന്‍
അമേരിക്കയുടെ മനുഷ്യാവകാശലംഘനങ്ങളോടു മാത്രമല്ല, ക്യൂബയില്‍ ഫിദെല്‍ കാസ്‌ത്രോയുടെ ഏകാധിപത്യ പ്രവണതകളോടും നികനോര്‍ പാര്‍റ-ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിനെപ്പോലെ-രാജിയായില്ല.
നികനോര്‍ പാര്‍റയുടെ (1914-2018) കവിതകളില്‍, മുദ്രാവാക്യസദൃശമായി, നമ്മുടെ നാട്ടില്‍-ഒരുപക്ഷേ,
അമേരിക്കയൊഴികെ എല്ലാ നാട്ടിലും-പ്രചുരപ്രചാരം നേടിയതാണ്, ‘അമേരിക്ക, നിന്റെ സ്വാതന്ത്ര്യം ഒരു പ്രതിമയാണ്,’ അഥവാ, ‘സ്വാതന്ത്ര്യം പ്രതിമ മാത്രമായ അമേരിക്ക’ എന്ന വരികള്‍. ‘മുദ്രവാക്യത്തിന്റെ സൗകര്യ’ത്തിനായി ഒറ്റവരിക്കവിതയായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ഇനി ഒറ്റവരിക്കവിതയായും പാര്‍റ എഴുതിയിട്ടുണ്ടാകുമോ? പാര്‍റയുടെ കാര്യമായതിനാല്‍, ഒന്നും ഉറപ്പിച്ചു പറയാനാവില്ല, സ്വന്തം കവിതകളെ മാറ്റുകയും തിരുത്തുകയും ചെയ്യുക കവിയുടെ പതിവായിരുന്നു, രാഷ്ട്രീയനിലപാടുകള്‍ അന്ധാളിപ്പിക്കുന്ന തരത്തില്‍ മാറ്റുകയും ചെയ്യാറുണ്ടായിരുന്നു. വലിയ സദസ്സുകളില്‍ കവിത വായിച്ചശേഷം, അവ
തിരിച്ചെടുക്കുന്നതും പാര്‍റയുടെ-മാത്രം-സമ്പ്രദായമായിരുന്നു (‘ഞാന്‍ പറഞ്ഞതെല്ലാം ഞാന്‍ തിരിച്ചെടുക്കുന്നു’ എന്നു പേരിട്ട ഒരു കവിതയും ഉണ്ടല്ലോ.) അതിനാല്‍ നാം വിധിക്കേണ്ടതില്ല: ‘വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങള്‍ വിധിക്കരുത്.’ (മത്തായി 7:2)
നികനോര്‍ പാര്‍റ, ഒരു അമേരിക്കന്‍ വിരോധിയോ അമേരിക്കന്‍ അനുകൂലിയോ ആയിരുന്നില്ല. ഒരു കാലത്ത് ലാറ്റിനമേരിക്കയിലെങ്ങും നിറഞ്ഞുനിന്നിരുന്ന ഒരു ചുമരെഴുത്ത്, പാര്‍റയെക്കുറിച്ചെഴുതുമ്പോള്‍ കവി റൗള്‍ സുരീറ്റ (നമുക്ക് നന്നേ പരിചിതന്‍, കൊച്ചി-മുസിരിസ് ബിനാലെയില്‍ (2016) മുഖ്യാതിഥിയും ആശാന്‍ പ്രൈസ് (2018) ജേതാവും) എടുത്തെഴുതുന്നുണ്ട്: ”യാങ്കികളേ വീട്ടില്‍ പോകൂ/പക്ഷേ, കൂടെ എന്നെയും കൂട്ടൂ”. ഈ മുദ്രാവാക്യത്തില്‍ എല്ലാം ഉണ്ട്!
പൂര്‍ണ്ണരൂപം ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍ ലക്കം ലഭ്യമാണ്
Comments are closed.