മുംബൈയില്‍ പത്രങ്ങള്‍ അച്ചടി നിര്‍ത്തി
മുംബൈയില്‍ പത്രവിതരണം നിര്‍ത്തി മാധ്യമങ്ങള്‍. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്നാണ് പത്രങ്ങള്‍ വിതരണം ചെയ്യാനാവാതെ മാധ്യമങ്ങള്‍ അച്ചടി നിര്‍ത്തിയത്. ദ ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, മിഡ് ഡേ തുടങ്ങിയ ദിനപത്രങ്ങളാണ് പ്രസിദ്ധീകരണം നിര്‍ത്തിവെച്ചത്.
കൊറോണ വൈറസ് കാരണം മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയതിനെ തുടര്‍ന്നാണിത്. പ്രാദേശിക ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതിനു പിന്നാലെ വിതരണക്കാര്‍ പത്രം വിതരണം ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. മുംബൈ എഡിഷന്‍ അച്ചടി നിര്‍ത്തിയ പത്രങ്ങള്‍ ഓണ്‍ലൈന്‍ വേര്‍ഷന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു.
പ്രധാന പത്രങ്ങള്‍ എല്ലാം ഇക്കാര്യം ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിയന്ത്രണങ്ങളുടെ സാഹചര്യത്തിലാണ് പത്രങ്ങളുടെ അച്ചടിയും വിതരണവും നിര്‍ത്തിവച്ചിരിക്കുന്നത്.
Comments are closed.